തിടനാട് - തിടനാട് സൈന്റ്റ് ജോസഫ് പള്ളിയുടെ തീർത്ഥാടന കുരിശുമല ആയ ഊട്ടുപാറ കുരിശുപള്ളിയിൽ നടന്ന ആക്രമണത്തിൽ പോലിസ് അടിയന്തിര നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് അഡ്വ ഷോൺ ജോർജ് ആവശ്യപ്പെട്ടു.
ആരാധനാലയങ്ങൾക്ക് നേരെ തുടരെ തുടരെ ഉണ്ടാവുന്ന അക്രമങ്ങൾ അതീവ ആശങ്ക ഉളവാക്കുന്നതാണെന്നും, സമഗ്രമായ അന്വേഷണം ഉണ്ടാവണം എന്നും കുരിശുപള്ളി സന്ദർശിക്കവേ അദ്ദേഹം അഭിപ്രായപെട്ടു.
ബിജെപി നേതാക്കളായ ജോ ജിയോ ജോസഫ്, തോമസ് വടകര, ടോമി ഈറ്റത്തൊട്ട് ,ശ്രീകാന്ത് എം എസ് ,ജയ്പി പുരയിടം,ബെറ്റി ബെന്നി ,സന്ധ്യ ശിവകുമാർ,അഡ്വ യേശുദാസ്, ബിജോ മാത്യു എന്നിവരും ഷോൺ ജോർജിനൊപ്പം ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.