ഈരാറ്റുപേട്ട ;നഗരസഭാ സ്വകാര്യ ബസ് സ്റ്റാൻഡ് പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് നഗരസഭാ കൗൺസിലിന്റെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.
പ്രധാന തീരുമാനങ്ങൾ: ∙ 20, 21, 22 തീയതികളിൽ തടത്തിൽ ജ്വല്ലറി ജംക്‌ഷൻ മുതൽ മസാഫി റെഡിമെയ്ഡ് ഷോപ്പ് വരെയുളള റോഡിന്റെ ഇരുവശത്തുമുളള കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതും കാൽനടയാത്രയും വാഹന ഗതാഗതവും രാവിലെ 8മുതൽ വൈകിട്ട് 5 വരെ നിരോധിച്ചു. ∙ സെൻട്രൽ ജംക്‌ഷൻ ഭാഗത്തുനിന്നു പൂഞ്ഞാർ, തീക്കോയി ഭാഗത്തേക്കു പോകുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുളള വാഹനങ്ങൾ കുരിക്കൾ നഗർ ജംക്‌ഷനിൽ നിന്നു മാർക്കറ്റ് റോഡ് വഴിതിരിഞ്ഞു പോകണം.മാർക്കറ്റ് റോഡിൽ കുരിക്കൾ നഗർ ജംക്‌ഷൻ മുതൽ വിൻമാർട്ട് ജംക്‌ഷൻ വരെയും മുനിസിപ്പൽ റോഡിൽ ബാങ്ക് ജംക്‌ഷൻ മുതൽ കൃഷിഭവൻ വരെയും ഓട്ടോറിക്ഷയുൾപ്പെടെയുളള വാഹന പാർക്കിങ് ഈ ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നിരോധിച്ചു.
മാർക്കറ്റ് റോഡിൽ ഇറക്കിവച്ചു കച്ചവടം ചെയ്തിരുന്ന കച്ചവട സ്ഥാപനങ്ങൾ അനുവദിച്ചിരിക്കുന്ന ഏരിയയിൽ മാത്രം വിൽപന വസ്തുക്കൾ, ബോർഡ് എന്നിവ ഉപയോഗിക്കേണ്ടതാണ്.യോഗത്തിൽ ചെയർപഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, സബ് കമ്മിറ്റി അംഗങ്ങളായ അൻസർ പുള്ളോലിൽ, മുഹമ്മദ് ഇല്യാസ്, നാസർ വെള്ളൂപ്പറമ്പിൽ,
അനസ് പാറയിൽ, എസ്.കെ.നൗഫൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ടി.ടി.മാത്യു, നഗരസഭ സെക്രട്ടറി നാൻസി വർഗീസ്, അസി. എൻജിനീയർ കാവ്യ മനോജ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.