വട്ടംകുളം: തൃശ്ശൂർ സി. അച്യുതമേനോൻ ഗവ. കോളേജിൽ നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അഞ്ജു അരവിന്ദിനെ എടപ്പാൾ ഭാരതീയ വിചാരകേന്ദ്രം ആദരിച്ചു. ഒരു ഫീമെയിൽ കഥ എന്ന ഷോർട്ട് ഫിലിമിലെ മികച്ച പ്രകടനത്തിനാണ് അവാർഡ്.
ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ എം.കെ. അജിത് പൊന്നാട ചാർത്തി അഞ്ജുവിനെ ആദരിച്ചു. എം.പി. കൃഷ്ണാനന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.കെ. അരവിന്ദൻ, ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
ഒരു ഫീമെയിൽ കഥ എന്ന ഷോർട്ട് ഫിലിം കവിയും പരിസ്ഥിതി പ്രവർത്തകനുമായ രാജേഷ് നന്ദിയംകോട് ആണ് സംവിധാനം നിർവഹിച്ചത്. വി.ടിയുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, തളപ്പ്, തത്സമയം തുടങ്ങിയ നാടകങ്ങളിൽ അഞ്ജു അരവിന്ദ് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിനുമുന്‍പ് മലപ്പുറം ജില്ലാ കൗൺസിൽ നടത്തിയ നാടകോത്സവത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം അഞ്ജുവിന് ലഭിച്ചിരുന്നു.
നാടക-ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായിട്ടുള്ള അഞ്ജു അരവിന്ദ് എഴുത്തുകാരിയുമാണ്. മാതൃഭൂമി, മാധ്യമം തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ അവരുടെ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറച്ചുകാലം മഹിളാചന്ദ്രികയിൽ വേറിട്ട വ്യക്തികളെ പരിചയപ്പെടുത്തുന്ന പംക്തി കൈകാര്യം ചെയ്തിരുന്നു. കൂടാതെ, സിനിമകൾക്കും ഷോർട്ട് ഫിലിമുകൾക്കും പരസ്യങ്ങൾക്കുമായി ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു വരുന്നു.
അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ് വട്ടംകുളം കവിയും ചിത്രകാരനുമാണ്. ആലുവ സൗത്ത് വാഴക്കുളം ഗവ:ഹൈസ്ക്കൂളിലെ ചിത്രകലാ അധ്യാപകനാണ്. കവിതകൾക്ക് നവകം പുരസ്കാരം, ദല - കൊച്ചുബാവ പുരസ്കാരം, പ്രഥമ കുഞ്ഞുണ്ണി മാഷ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
നിരവധി എഴുത്തുകാരുടെ രചനകൾക്ക് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്റെ കലാപരമായ പ്രവർത്തനം ശ്രദ്ധേയമാണ്. അഞ്ജുവിന്റെ കലാജീവിതത്തിനുള്ള ശക്തമായ പിന്തുണ ഭർത്താവ് അരവിന്ദ് നൽകുന്നു.ഏകമകൾ ആത്മ അരവിന്ദ് ഒന്നാം ക്ലാസിൽ പഠിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.