കുവൈത്ത് സിറ്റി: കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് കുറുക്കൻ കിഴക്കേവളപ്പിൽ മെയ്ദീൻ വീട്ടിൽ അഹമ്മദലി (40) അന്തരിച്ചു.
ചൊവ്വാഴ്ച നിസ്‌കരിക്കാൻ പോയ ശേഷം കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളും കെഎംസിസി പ്രവർത്തകരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്.അബ്ബാസിയ ജംഇയ്യക്ക് സമീപമുള്ള പള്ളിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നവെന്ന് പൊലീസ് അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ: ഫാത്തിമ റസലീന. മക്കൾ: ഫാത്തിമ നജ്മ, നൂഹ് അയ്മൻ.
സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അഹമ്മദലി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെഎംസിസി സ്വീകരിച്ചു വരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.