പാങ്ങോട് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍.
പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പാങ്ങോട് ആണ് സംഭവം. വെബായം കൊഞ്ചിറ സ്വദേശി ജിത്തുനെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്.ഇൻസ്റ്റഗ്രാം വഴിയാണ് 16 വയസുകാരിയെ 20കാരനായ ജിത്തു പരിചയപ്പെട്ടത്. പിന്നീട് ഈ പരിചയം പ്രണയത്തിലേക്ക് വഴിമാറി. തുടർന്ന് പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി തന്നെയാണ് വിവരം പുറത്തു പറഞ്ഞത്.പ്ലംബിംഗ് ജോലിക്കാരനാണ് പ്രതി ജിത്തു. ഇന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.പാങ്ങോട് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
0
തിങ്കളാഴ്ച, മാർച്ച് 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.