രക്തദാനം ജീവിതത്തിലെ ഏറ്റവും മഹത്തായ ദാനമാണെന്ന് എല്ലാവര്ക്കും അറിയാം.
ജീവന് രക്ഷിക്കുന്നതില്‍ ഓരോ തുള്ളി രക്തത്തിനും അമൂല്യമായ പങ്കുണ്ട്. ജീവന് രക്ഷാ പ്രവര്‍ത്തനങ്ങളിലെ അവിഭാജ്യ ഘടകമാണ് രക്തദാനം. എന്നാല്‍ ഭയം മൂലം ആരോഗ്യമുള്ള വ്യക്തികള്‍ പോലും രക്തം കൊടുക്കാന്‍ മടിക്കാറുണ്ട്. രക്തം ദാനം ചെയ്യുന്നത് സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകളും സമൂഹത്തിലുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് വരുന്നത്. ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് രക്തദാനം കൊണ്ട് ദാതാവിനും നിരവധി ഗുണങ്ങളുണ്ടെന്ന് തെളിഞ്ഞത്.മാരകമായ രോഗങ്ങളുമായി പൊരുതുന്നവരെ സഹായിക്കുന്നതിന് ഒപ്പം ദാതാവിന്റെ ദീര്‍ഘായുസിനും പ്രയോജനം ചെയ്യുന്ന ചില കണ്ടൈത്തലുകളാണ് പഠനത്തില്‍ ഉരുത്തിരിഞ്ഞു വന്നത്. രക്തം ദാനം ചെയ്യുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന നിര്‍ണായകമായ സൂചനകളാണ് ലഭിച്ചത്. പ്രായമാകുമ്പോള്‍ നമ്മുടെ രക്തത്തിലെ മൂലകോശങ്ങളില്‍ മ്യൂട്ടേഷനുകള്‍ സംഭവിക്കുന്നു. ഈ മ്യൂട്ടേഷനുകളില്‍ ചിലത് രക്താര്‍ബുദത്തിനും മറ്റ് രക്തസംബന്ധമായ വൈകല്യങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കും.60 വയസുള്ള ആരോഗ്യമുള്ള പുരുഷന്മാരുടെ രണ്ട് ഗ്രൂപ്പുകളാണ് പഠനത്തിന് വിധേയമാക്കിയത്. അതില്‍ ഒരു ഗ്രൂപ്പ് വര്‍ഷത്തില്‍ മൂന്ന് തവണ വീതം 40 വര്‍ഷം രക്തം ദാനം ചെയ്തു. മറ്റേ ഗ്രൂപ്പ് ജീവിതത്തില്‍ ആകെ അഞ്ച് തവണ മാത്രമേ രക്തം ദാനം ചെയ്തിട്ടുള്ളൂ. രണ്ട് ഗ്രൂപ്പുകളും താരതമ്യം ചെയ്തതിന്റെ റിപ്പോര്‍ട്ട് ഗവേഷകരെ അമ്പരിപ്പിച്ചു.രക്തം ദാനം ചെയ്യുന്നതിന് മുന്നോടിയായി സൗജന്യ ആരോഗ്യ പരിശോധന ലഭിക്കുന്നത് ദാതാവിന് ഗുണകരമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ദാതാവിന്റെ രക്തസമ്മര്‍ദം, ഹീമോഗ്ലോബിന്റെ അളവ്, പള്‍സ് എന്നിവ പരിശോധിക്കും. ഈ പതിവ് മെഡിക്കല്‍ പരിശോധനകള്‍ ദാതാവ് അറിയാതെ പോകുന്ന ഏതെങ്കിലും രോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പും നല്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.