ബാലരാമപുരം: ബാലരാമപുരത്ത് നിന്നും യുവാവിനെ കബിളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ സ്ത്രീ പിടിയിൽ.
ബാലരാമപുരം വഴിമുക്ക് വെട്ടു വിളാകം സ്വദേശി സക്കീർ ഹുസൈനിൽ നിന്നും 30 ലക്ഷം രൂപ ത ട്ടിയെടുത്ത കേസിലെ പ്രതി ചുള്ളിമാനൂർ കരിങ്കട ബൈത്തുൽനൂറിൽ ഷൈലാബീഗത്തി (51)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയുടെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് വില്ലേജിൽ സബ് ട്രഷറിക്ക് പുറക് വശമുള്ള 20: 5 സെൻ്റ് സ്ഥലവും വീടും വിലയാധാരം നൽകാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് നൽകുകയും നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് എഗ്രിമെൻ്റ് തയ്യാറാക്കി രജിസ്ട്രർ ചെയ്തു.എഗ്രിമെൻ്റ് നിലവിലിരിക്കെ പരാതിക്കാരനെ വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നാം മറ്റൊരാളുടെ പേരിലേക്ക് വസ്തു രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ 0S 29/2024 നമ്പറിൽ വസ്തു അറ്റാച്ച് ചെയ്തു.വഞ്ചിപ്പിക്കപ്പെട്ടതായി അറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോൾ പ്രതി പണം തിരികെ നൽകാൻ തയ്യാറായില്ല. തുടർന്ന് പരാതിക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.ബാലരാമപുരത്ത് നിന്നും യുവാവിനെ കബിളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ സ്ത്രീ പിടിയിൽ
0
ബുധനാഴ്ച, മാർച്ച് 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.