യു കെ: മലയാളി പെൺകുട്ടി ഐറിൻ സ്മിത തോമസ് (11) ന്റെ പൊതുദർശനം മാർച്ച് 12ന് രാവിലെ 10. 30 ന് ഹോളി ഫാമിലി പള്ളിയിൽ നടക്കും. വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് പൊതുദർശനം.
ബ്രിസ്റ്റോൾ സെന്റ് ജോർജ് ക്നാനായ മിഷനിലെ ഫാ. അജൂബ് അബ്രഹാം വിശുദ്ധ കുർബാനയ്ക്കും പൊതുദർശന ശുശ്രൂഷകൾക്കും മുഖ്യ കാർമികത്വം വഹിക്കും. സംസ്കാരം പിന്നീട് കേരളത്തിൽ നടത്തും.കോട്ടയം ഉഴവൂർ സ്വദേശികളായ കെ.സി. തോമസ് -സ്മിത ദമ്പതികളുടെ മകളായ ഐറിൻ ഈ മാസം 4നാണ് മരിച്ചത്. ന്യൂറോളജിക്കൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. 2024 മാർച്ച് 22 നാണ് ഐറിൻ മാതാവിന് ജോലി ലഭിച്ചതിനെ തുടർന്ന് ആശ്രിത വീസയിൽ സഹോദരങ്ങൾക്ക് ഒപ്പം യുകെയിൽ എത്തിയത്.സഹോദരങ്ങൾ: അഭിജിത്ത്, ഐഡൻ. വിടരും മുൻപേ കൊഴിഞ്ഞു പോയ മികച്ച ഗായിക കൂടിയായ ഐറിൻ എല്ലാവരോടും വളരെ അടുത്തിടപഴകിയിരുന്ന കൊച്ചു മാലാഖ ആയിരുന്നുവെന്ന് വിൽഷെയർ മലയാളി അസോസിയേഷൻ അനുശോചന കുറിപ്പിൽ അറിയിച്ചു.മൃതദേഹം സ്വദേശമായ ഉഴവൂരിൽ എത്തിച്ച് അടക്കം ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വിൽഷെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നതായി പ്രസിഡന്റ് ജിജി സജി, സെക്രട്ടറി ഷിബിൻ വർഗീസ്, ട്രഷറർ കൃതിഷ് കൃഷ്ണൻ, മീഡിയ കോഓർഡിനേറ്റർ രാജേഷ് നടേപ്പിള്ളി എന്നിവർ അറിയിച്ചു.കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രവാസി മലയാളി പെൺകുട്ടിയുടെ പൊതുദർശനം 12 ന്
0
ഞായറാഴ്ച, മാർച്ച് 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.