കൊല്ലം: പാർട്ടി നയങ്ങൾക്ക് അകത്തുനിന്നാണ് നയരേഖയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നയരേഖയുടെ നടത്തിപ്പിൽ സുതാര്യത ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു
ജനങ്ങളോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമായിരിക്കും നടത്തിപ്പ്. സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രമാണ്.
വികസനത്തിനു ജനം അനുകൂലമാണ്, അവരെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകും. തുടർഭരണമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വിഭവസമാഹരണത്തിൽ ചിലർ ആശങ്കയുണ്ടാക്കുന്നു. ജനദ്രോഹ നിലപാടില്ല.സർക്കാർ സൗജന്യങ്ങൾ അർഹതയുള്ളവർക്ക് മാത്രമായിരിക്കും. പാർട്ടി നയത്തിൽ നിന്നു തന്നെയാണ് നവ കേരള രേഖയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.