ബാലരാമപുരത്ത് നിന്നും യുവാവിനെ കബിളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ സ്ത്രീ പിടിയിൽ

ബാലരാമപുരം: ബാലരാമപുരത്ത് നിന്നും യുവാവിനെ കബിളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ സ്ത്രീ പിടിയിൽ.

ബാലരാമപുരം വഴിമുക്ക് വെട്ടു വിളാകം സ്വദേശി സക്കീർ ഹുസൈനിൽ നിന്നും 30 ലക്ഷം രൂപ ത ട്ടിയെടുത്ത കേസിലെ പ്രതി ചുള്ളിമാനൂർ കരിങ്കട ബൈത്തുൽനൂറിൽ ഷൈലാബീഗത്തി (51)നെയാണ്  നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് വില്ലേജിൽ സബ് ട്രഷറിക്ക് പുറക് വശമുള്ള 20: 5 സെൻ്റ് സ്ഥലവും വീടും വിലയാധാരം നൽകാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് നൽകുകയും നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് എഗ്രിമെൻ്റ് തയ്യാറാക്കി രജിസ്ട്രർ ചെയ്തു.
എഗ്രിമെൻ്റ് നിലവിലിരിക്കെ പരാതിക്കാരനെ വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നാം മറ്റൊരാളുടെ പേരിലേക്ക് വസ്തു രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ 0S 29/2024 നമ്പറിൽ വസ്തു അറ്റാച്ച് ചെയ്തു.
വഞ്ചിപ്പിക്കപ്പെട്ടതായി അറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോൾ പ്രതി പണം തിരികെ നൽകാൻ തയ്യാറായില്ല. തുടർന്ന് പരാതിക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !