കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രൻ.
പന്നിയുടെ ആക്രമണം നടന്ന പ്രദേശം വനം വകുപ്പിന്റെ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുന്നതല്ലെന്നും, വന്യജീവി ശല്യം രൂക്ഷമല്ലാത്ത സ്ഥലത്താണ് അപകടമുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.പാനൂർ വള്ള്യായി സ്വദേശി ശ്രീധരൻ്റെ (70) ജീവൻ അപഹരിച്ച സംഭവം ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തിൽ നനച്ചുകൊണ്ടിരിക്കെയാണ് നടന്നത്. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കഴിഞ്ഞ അറുപത് ദിവസത്തിനിടെ കൊല്ലപ്പെടുന്ന പതിനഞ്ചാമത്തെ വ്യക്തിയാണ് ശ്രീധരൻ. ഉയർന്ന ജനസാന്ദ്രതയുള്ള പാനൂരിൽ, വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള മേഖലയിലാണ് ആക്രമണം നടന്നത്.
ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതികൾ നിലവിലുണ്ട്. സംഭവത്തിൽ ഉത്തരമേഖല സി.സി.എഫിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.