തിരുവനന്തപുരം: ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ച് 02.03.2025 തീയതി രാവിലെ 11.00 മണി മുതല്‍ ഉച്ചയ്ക്ക് 02.00 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉപരാഷ്ട്രപതിയുടെ യാത്രാസമയത്ത് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതാണ്.
02.03.2025 തീയതി രാവിലെ 7.00 മണിമുതല്‍ ഉച്ചയ്ക്ക് 02.00 മണി വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുമുഖം, ആള്സെയി ന്റ്സ് ജംഗ്ഷന്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയര്‍, പാളയം രക്തസാക്ഷി മണ്ഡപം, ആര്. ആര് ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, കവടിയാര്‍ വരെയുള്ള റോഡിലും വെണ്‍പാലവട്ടം, കുമാരപുരം, മുറിഞ്ഞപാലം, പട്ടം, മരപ്പാലം, കുറവന്‍കോണം, കവടിയാർ റോഡിലും, കവടിയാര്‍,ഗോള്ഫ്ലിങ്കസ്,പെെപ്പിന്‍മൂട് റോഡിലും, ചാക്ക, വെണ്‍പാലവട്ടം, കിംസ് ആശുപത്രി റോഡിലും, ചാക്ക-അനന്തപുരി ആശുപത്രി റോഡിലും, പേട്ട പള്ളിമുക്ക് , കണ്ണമ്മൂല, കുമാരപുരം, മെഡിക്കല്‍ കോളേജ് റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതുമാകുന്നു.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.

വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്ക്രമീകരിക്കേണ്ടതാണ്. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്ന സമയത്ത് ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം , ചാക്ക ഫ്ളൈ ഓവര്‍ , ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്ളൈ ഓവര്‍ , ഈഞ്ചക്കല്‍ ,സര്‍വ്വീസ് റോഡ്, കല്ലുംമ്മൂട്,. അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകേണ്ടതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 9497930055, 04712558731, 04712558734 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.