പാലാ : പ്രളയത്തിൽ തകർന്ന പാലാ കെ.എം.മാണി സിന്തറ്റിക് ട്രാക്കിന് പകരം പുതിയ ട്രാക്ക് എത്തും. കേരളാ ബഡ്ജറ്റിൽ അനുവദിച്ച 7 കോടി വിനിയോഗിച്ചുള്ള പദ്ധതിയുടെ ടെൻഡർ നടപടികളും പൂർത്തിയായി. ഇത് അംഗീകരിക്കുന്നതോടെ പുനർനിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ.കെ.എം മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ 22 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയം. തുടർച്ചയായി വന്ന വെള്ളപ്പൊക്കത്തങ്ങളിൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞ് നശിച്ചത് കായിക പ്രേമികളെ നിരാശയിലാക്കിയിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി മൽസരങ്ങൾക്ക് വേദിയായിരുന്നു പാലാ നഗരസഭ സിന്തറ്റിക് സ്റ്റേഡിയം. നഗരസഭയുടെ സാമ്പത്തിക സ്ഥിതിയിൽ കോടികണക്കിന് രൂപയുടെ മെയിൻ്റൻസ് നടത്തുക സാധ്യമല്ലായിരുന്നു.ഈ കാര്യം ജോസ്.കെ.മാണി എംപി, മുൻ എം.പി തോമസ് ചാഴികാടൻ എം.പി യുടെ നേത്യതത്തിൽ എൽ.ഡി.ഫ് നേതാക്കന്മാർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടതിൻ പ്രകാരമാണ് ബഡ്ജറ്റിൽ തുക അനുവദിച്ചത്.തുടർന്ന് ജോസ്.കെ.മാണി എംപിയുടെ നിരന്തരമായ ഇടപെടൽ നിമിത്തമാണ് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി ടെൻഡർ നടപടികൾ ഇത്രയും പെട്ടന്ന് പൂർത്തികരിക്കാൻ സാധിച്ചതെന്ന് നഗരസഭാ ചെയർമാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജനറൽ ഹോസ്പിറ്റൽ റോഡിൻ്റെ വാഹന തടസ്സം ഒഴിവാകുന്നതിനായി റോഡ് വികസന നടപടികൾ തുടരുന്ന തോടപ്പം അടിയന്തരമായി ഓടയ്ക്ക് സ്ലാബ് ഇട്ട് രണ്ടി വരി ഗതാഗതം ഉറപ്പാക്കുകയും ബഡ്ജറ്റ് വിഹിതം ഉപയോഗിച്ച് ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യുകയും ചെയ്യും.കെ.എം.മാണി സ്മാരക ജനറൽ അശ്രുപത്രിയോടനുബന്ധിച്ച് ജോസ്.കെ.മാണി എം.പി അനുവദിച്ച 2.5 കോടി രൂപയും നഗരസഭയും ജില്ലാ പഞ്ചായത്തും അനുവദിച്ച തുകയും ഉപയോഗിച്ച് കെ.എം മാണി കാൻസർ സെൻ്റർ കെട്ടിടത്തിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കും. കൂടുതൽ തുകയ്ക്കായി സമീപ പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ സർക്കാർ അനുമതി ലഭിച്ചതിൻ പ്രകാരം തുക ലഭ്യമാക്കാൻ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ യോഗം വിളിച്ച് ചേർക്കും.ജനറൽ ഹോസ്പറ്റിലിൻ്റെ അടിസ്ഥാന വികസനത്തിന് 4 കോടിയിലധികം രൂപ ഈ വർഷത്തെ പദ്ധതിയിൽ വകയിരുത്തി രോഗീ സൗഹൃദ ആശുപതിയാക്കി മാറ്റും. ടൗണിലെ പ്രധാന വെയിറ്റിംഗ് ഷെഡുകൾ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ മെയിൻറൻസ് നടത്തി ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തും. ടൗൺ ബസ് സ്റ്റാൻഡിന് സമീപമുള്ള ടൂറിസ്റ്റ് അമിനിറ്റി സെൻ്റർ പരിപാലിക്കാനുള്ള അവകാശം വിട്ടുതരാൻ കളക്ടോട് ആവശ്യപ്പെടും. ഏറ്റവും കുതൽ ശുചി മുറികൾ ഉള്ള നഗരമാണ് പാലാ നഗരസഭ. മെയിൻ്റൻസ് നടത്തി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.പാലാ നഗരസഭയിലെ ഭരണ സംവിധാനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ അദാലത്തുകൾ നടത്തും. പത്രസമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററോ ടൊപ്പം എൽ.ഡി.ഫ് നേതാക്കന്മാരായ പി.എം ജോസഫ്, ബാബു .കെ .ജോർജ്, ബെന്നി മൈലാടൂർ, ബിജു പാലുപ്പടവൻ, KR ബാബു ,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, മുൻ ചെയർമാൻമാരായ ജോസിൻ ബിനോ, ലീനാ സണ്ണി തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.