തീക്കോയി : ഗ്രാമപഞ്ചായത്തിലെ തീക്കോയി ആറിന് കുറുകയുള്ള പള്ളിവാതിൽ ചെക്ക് ഡാമിന്റെ മെയിന്റനൻസ് ജോലികൾക്കുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി.
2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി 6 ലക്ഷം രൂപ ചെക്ക് ഡാം മെയിന്റനൻസ് ജോലികൾക്കായി ഗ്രാമപഞ്ചായത്ത് അനുവദിച്ചിരുന്നു. 2003 ൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നിർമ്മിച്ചതാണ് ഈ ചെക്ക് ഡാം. കാലപ്പഴക്കം കൊണ്ട് ചെക്ക് ഡാം മുഴുവൻ പൊട്ടിപ്പൊളിഞ്ഞിരുന്നു. ഗ്രാമപഞ്ചായത്ത് സമയാസമയങ്ങളിൽ ഷട്ടർ മെയിന്റനൻസ് ചെയ്ത് അടയ്ക്കുകയും തുറക്കുകയും ചെയ്തു വരുന്നു. എന്നാൽ ചെക്ക് ഡാം പൊളിഞ്ഞതോടുകൂടി വലിയതോതിൽ ചോർച്ച സംഭവിച്ചത് കൊണ്ട് ജലം സംഭരിക്കുവാൻ ബുദ്ധിമുട്ടായി. കൂടാതെ ചെക്ക് ഡാമിൽ കനത്തതോതിൽ ചെളിയും എക്കലും മണലും അടിഞ്ഞുകൂടി ജലസംഭരണ ശേഷി കുറഞ്ഞിരുന്നു. ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസ്രോതസ്സാണ് ഈ ചെക്ക് ഡാം. ആറു വാർഡുകളിലേക്കുള്ള ജലനിധി പദ്ധതികൾ ഈ ചെക്ക് ഡാമിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടുകൂടിയാണ് ചെക്ക് ഡാം മെയിന്റനൻസ് ചെയ്യുന്നതെന്നും ജോലികൾ ഉടൻ ആരംഭിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.തീക്കോയി - പള്ളിവാതിൽ ചെക്ക് ഡാം മെയിന്റനൻസിന് ടെണ്ടർ നടപടികൾ പൂർത്തിയായി
0
വ്യാഴാഴ്ച, മാർച്ച് 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.