ആപ്പിൾ ഇന്റലിജൻസ് എന്ന ജനറേറ്റീവ് എ.ഐ. അധിഷ്ഠിത ഫീച്ചറുകൾ വിപണിയിൽ എത്തിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നതിനിടെ, ആപ്പിൾ തങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരെ പുനഃസംഘടിപ്പിച്ചതായി റിപ്പോർട്ട്.ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, മെഷീൻ ലേണിങ് ആൻഡ് എ.ഐ. സ്ട്രാറ്റജി സീനിയർ വൈസ് പ്രസിഡന്റ് ജോൺ ജിയാനാൻഡ്രിയയ്ക്ക് പകരം, വിഷൻ പ്രോഡക്ട്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മൈക്ക് റോക്ക്‌വെലിനെ ആപ്പിൾ എ.ഐ. വിഭാഗത്തിന്റെ മേധാവിയായി നിയമിച്ചു.
ആപ്പിൾ ഇന്റലിജൻസ് അടിസ്ഥാനമാക്കി സിരിയെ പരിഷ്കരിക്കുന്നതിൽ ജിയാനാൻഡ്രിയയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടതാണ് ഈ മാറ്റത്തിന് പിന്നിലെന്ന് സൂചന.
പുതിയ എ.ഐ. മേധാവിയായ റോക്ക്‌വെൽ, സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് സീനിയർ വൈസ് പ്രസിഡന്റ് ക്രെയ്ഗ് ഫെഡറിഗിയ്ക്ക് കീഴിൽ പ്രവർത്തിക്കും. റോക്ക്‌വെലിന് പകരം വിഷൻ പ്രോഡക്ട് ഗ്രൂപ്പിന്റെ നേതൃത്വം വിഷൻ പ്രോ ഹെഡ്‌സെറ്റുകളുടെ ഹാർഡ്‌വെയർ എഞ്ചിനീയറിങ് മേധാവിയായിരുന്ന പോൾ മീഡ് ഏറ്റെടുക്കും.
ഐഫോൺ 15 പ്രോ, ഐഫോൺ 16 സീരീസ് തുടങ്ങിയ ആപ്പിൾ ഉപകരണങ്ങളുടെ പ്രധാന ആകർഷണമാണ് ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ. എ.ഐ. അധിഷ്ഠിത സിരി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, വാഗ്ദാനം ചെയ്ത പല ഫീച്ചറുകളും പൂർണമായി എത്തിക്കാൻ ആപ്പിളിന് ഇനിയും കഴിഞ്ഞിട്ടില്ല.സിരിക്ക് ലളിതമായ ചോദ്യങ്ങൾക്ക് പോലും കൃത്യമായി ഉത്തരം നൽകാൻ കഴിയുന്നില്ലെന്നും, എ.ഐ. സമ്മറി ഫീച്ചറിൽ വസ്തുതാപരമായ പിഴവുകൾ ഉണ്ടെന്നും വിമർശനം ഉയരുന്നു. ഐഫോണിന്റെ എ.ഐ. കഴിവുകൾ ആൻഡ്രോയിഡ് ഫോണുകളുടെ നിലവാരത്തിലേക്ക് എത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.