തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കെ.രാധാകൃഷ്ണന് എം.പിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ് അയച്ചു.
ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂര്‍ ബാങ്കുമായുള്ള സി.പി.എം. ബന്ധം, സി.പി.എം.പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.കെ.രാധാകൃഷ്ണന് മുന്‍പ് സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്നു. ആ കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇ.ഡി. അന്വേഷിക്കുന്നത്.
കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറിയേയും ഇ.ഡി. മുന്‍പ് ചോദ്യം ചെയ്തിരുന്നു.
കരുവന്നൂര്‍ കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇ.ഡി.അന്തിമ കുറ്റപത്രം തയാറാക്കുന്നതിന് മുന്നോടിയായാണ് കെ.രാധാകൃഷ്ണന്റെയും മൊഴിയെടുക്കുന്നത്.
എന്നാല്‍, അദ്ദേഹം ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നത് സംബന്ധിച്ച വിശദീകരണം പുറത്തുവന്നിട്ടില്ല. സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്നു എം.എം. വര്‍ഗീസ് അടക്കമുള്ള നേതാക്കളെ ഇതിനോടകം തന്നെ ഇ.ഡി. ചോദ്യം ചെയ്ത് കഴിഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.