അങ്ങാടിപ്പുറം: ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന തിരുമാന്ധാംകുന്ന് പൂരത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപന യോഗം പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠിയുടെ അധ്യക്ഷതയിൽ ആർഡിഒ കോൺഫറൻസ് ഹാളിൽ ചേർന്നു.പൂരത്തിന്റെ ഭാഗമായുള്ള ജനത്തിരക്ക് നിയന്ത്രിക്കുക, ഗതാഗത ക്രമീകരണം, വാഹന പാർക്കിങ് സൗകര്യങ്ങൾ, മാലിന്യസംസ്കരണം, ശുചിത്വം ഉറപ്പാക്കുക, സുരക്ഷാ ക്രമീകരണങ്ങൾ, കുടിവെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
പൂരം സുഗമമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ യോഗത്തിൽ തീരുമാനിച്ചു. റവന്യൂ, ആരോഗ്യം, ജല അതോറിറ്റി, എക്സൈസ്, വൈദ്യുതി, അളവുതൂക്കം, അഗ്നിരക്ഷാ സേന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ദേവസ്വം വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
പൂരത്തോടനുബന്ധിച്ച് താൽക്കാലികമായി പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ ലൈസൻസ് നിർബന്ധമാക്കാനും ഭക്ഷണശാലകളിൽ കർശനമായ പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കോഴിപ്പാട്ടിൽ സഈദ, തഹസിൽദാർ എ. വേണുഗോപാൽ,
സർക്കിൾ ഇൻസ്‌പെക്ടർ സുമേഷ് സുധാകർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. വേണുഗോപാൽ, സോഷ്യൽ ഫോറസ്ട്രി ഓഫീസർ പ്രമോദ് കുമാർ, വെറ്ററിനറി സർജൻ ഡോ. മുജീബ് റഹ്‌മാൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. പ്ലാസ്റ്റിക് ഒഴിവാക്കി ഹരിത പൂരം നടത്തുന്നതിന് എല്ലാവരുടെയും സഹകരണം എക്സിക്യൂട്ടീവ് ഓഫീസർ അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.