കോഴിക്കോട്: ബാലുശ്ശേരിയിൽ നിയമവിരുദ്ധമായി ഉത്സവത്തിനെഴുന്നള്ളിച്ച ആനയെ വനംവകുപ്പ് പിടികൂടി. ബാലുശ്ശേരി സ്വദേശി പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള ഗജേന്ദ്രൻ എന്ന ആനയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി 26-ന് ബാലുശ്ശേരി പൊന്നാരം തെരു ഗണപതി ക്ഷേത്രത്തിൽ അനുമതിയില്ലാതെ ആനയെ ഉത്സവത്തിനെഴുന്നള്ളിച്ചതിനെ തുടർന്നാണ് വനം വകുപ്പിന്റെ നടപടി.കസ്റ്റഡിയിലെടുത്ത ആനയെ വെറ്റിറിനറി ഡോക്ടർമാർ പരിശോധിച്ചശേഷം ആനയുടെ പരിപാലനത്തിനായി ഉടമക്ക് തന്നെ തിരികെ നൽകി.
കോടതി ആവശ്യപ്പെടുന്ന സമയത്ത് പറയുന്ന സ്ഥലത്ത് ആനയെ ഹാജരാക്കണമെന്ന ഉപാധിയോടെയാണ് ആനയെ ഉടമക്ക് നൽകിയിട്ടുള്ളത്.
ഈ സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെയും നേരത്തെ വനംവകുപ്പ് കേസെടുത്തിരുന്നു.
ജില്ലാ കളക്ടർക്ക് ഈ വിഷയത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പോലീസിനും വനം വകുപ്പിനും നടപടിയെടുക്കാൻ കളക്ടർ നിർദ്ദേശം നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.