ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ 250 റണ്‍സ് വിജയക്ഷ്യമുയര്ത്തി ഇന്ത്യ. അപ്രതീക്ഷിതമായി മുന്‍നിര തകര്‍ന്നപ്പോള്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ - അക്ഷര്‍ പട്ടേല്‍ സഖ്യത്തിന്റെ മികവില്‍ ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു.
98 പന്തില്‍ നിന്ന് രണ്ടു സിക്സും നാല് ഫോറുമടക്കം 79 റണ്‍സെടുത്ത അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 61 പന്തുകള്‍ നേരിട്ട അക്ഷര്‍ ഒരു സിക്സും മൂന്ന് ഫോറുമടക്കം 42 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 98 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ (2), ആറാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ഏഴാം ഓവറില്‍ വിരാട് കോലി (11) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ മൂന്നിന് 30 റണ്‍സെന്ന നിലയിലായി. എന്നാല്‍ പിന്നീട് ഒന്നിച്ച അയ്യര്‍ - അക്ഷര്‍ സഖ്യം നിലയുറപ്പിച്ച ശേഷം ഇന്നിങ്സ് മുന്നോട്ടുനയിക്കുകയായിരുന്നു.
സ്കോര്‍ 128 ലെത്തിയപ്പോള്‍ അക്ഷര്‍ മടങ്ങിയ ശേഷം കെ.എല്‍ രാഹുലിനെ കൂട്ടുപിടിച്ച് അയ്യര്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ വില്യം ഓറുര്‍ക്കെയുടെ പന്തില്‍ അയ്യര്‍ മടങ്ങി. വൈകാതെ 29 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത രാഹുലിനെ മിച്ചല്‍ സാന്റ്നറും പുറത്താക്കി.
ഏഴാമനായി ഇറങ്ങി 45 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 45 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ സ്കോര്‍ 249 ലെത്തിച്ചത്. രവീന്ദ്ര ജഡേജ 20 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. കിവീസിനായി മാറ്റ് ഹെന് റി അഞ്ചു വിക്കറ്റ് വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.