ആശാവര്‍ക്കര്‍മാരുടെ വേതനക്കണക്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. രേഖകള്‍കൊണ്ടുവരേണ്ടത് ചാനലുകളിലല്ല, നിയമസഭയിലാണ്; വീണാ ജോര്‍ജ്

തിരുവനന്തപുരം: അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ഞാന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. നൂറുശതമാനം ഉറപ്പുള്ള കാര്യമാണ് സഭയില്‍ പറഞ്ഞത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു', വീണാ ജോര്‍ജ് പറഞ്ഞു.: നിയമസഭയില്‍ പറഞ്ഞ സിക്കിമിലെ ആശാവര്‍ക്കര്‍മാരുടെ വേതനക്കണക്കില്‍ ഉറച്ചുനില്‍ക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. രേഖകള്‍കൊണ്ടുവരേണ്ടത് ചാനലുകളിലല്ല, നിയമസഭയിലാണ്.

സ്‌റ്റേറ്റ് മിഷനാണ് ആശാവര്‍ക്കര്‍മാരുടെ വേതനക്കണക്ക് നല്‍കിയത്. നിയമസഭയെ തെറ്റിദ്ധരിപ്പിട്ടില്ല. മറിച്ചാണെങ്കില്‍ തനിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാനും മന്ത്രി വെല്ലുവിളിച്ചു. 

'ഞാന്‍ നിയമസഭയിലാണ് കാര്യം പറഞ്ഞത്. അതിന് പുറത്തുപോയി ചാനലില്‍ ഇരുന്നല്ല മറുപടി പറയേണ്ടത്.

നിയമസഭയ്ക്കുള്ളില്‍ പറഞ്ഞകാര്യം ചോദ്യംചെയ്യാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. ആ മാര്‍ഗം തേടാന്‍ ആവശ്യപ്പെടുകയാണ്.

അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ഞാന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. നൂറുശതമാനം ഉറപ്പുള്ള കാര്യമാണ് സഭയില്‍ പറഞ്ഞത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു', വീണാ ജോര്‍ജ് പറഞ്ഞു.

ആശാവര്‍ക്കര്‍മാര്‍ക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സഭയില്‍ സംസാരിച്ച പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത് ചോദ്യംചെയ്യുകയും സിക്കിമില്‍ 10000 രൂപയാണ് ഓണറേറിയം എന്ന് സഭയില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാല്‍, സിക്കിമില്‍ ഓണറേറിയം 6,000 രൂപയാണെന്ന് മന്ത്രി സഭയില്‍ മറുപടി നല്‍കി.

ഡീന്‍ കുര്യാക്കോസ് എം.പിക്ക് കേന്ദ്ര ആരോഗ്യമന്ത്രി ലോക്‌സഭയില്‍ നല്‍കിയ മറുപടി ചൂണ്ടിക്കാണിച്ച് പിന്നാലെ രാഹുല്‍ മന്ത്രിക്ക് മറുപടിയുമായി എത്തി. ഫെയ്‌സ്ബുക്കിലായിരുന്നു രാഹുല്‍ ഓണറേറിയം സംബന്ധിച്ച് കേന്ദ്രത്തിന്റെ മറുപടി പങ്കുവെച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !