തൃക്കണാപുരം: ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും വൈജ്ഞാനികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്ന പഠനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
![]() |
തൃക്കണാപുരം ജി.എൽ.പി സ്കൂളിൽ നടന്ന പഠനോത്സവം തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ടി.വി. ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു. |
പ്രീ-പ്രൈമറി വിഭാഗത്തിൻ്റെ ശാസ്ത്രോത്സവവും ഗണിതോത്സവവും പരിപാടിയുടെ മാറ്റുകൂട്ടി.
തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ടി.വി. ശിവദാസ് പഠനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് ശ്രീ. ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എ.പി. വിമല, പഞ്ചായത്തംഗങ്ങളായ ശ്രീ. സി. സബിൻ, ശ്രീ. എം. ബാലകൃഷ്ണൻ, ബി.ആർ.സി കോർഡിനേറ്റർ ശ്രീ. പി. വിശ്വംഭരൻ മാസ്റ്റർ,പ്രഥമാധ്യാപിക ശ്രീമതി. കെ. ദേവി, അധ്യാപകരായ ശ്രീമതി. സി.വി. ശോഭന, ശ്രീമതി. എം. ജയശ്രീ, ശ്രീമതി. ടി. ലത, ശ്രീമതി. ഇ. ഊർമിള, ശ്രീമതി. ഇ. ഷംല, ശ്രീ. പി. സുരേന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.