ചെന്നൈ : പ്രശ്സത അഭിനേത്രി ഷബാന ആസ്മിക്കൊപ്പം അഭിനയിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് മലയാള ചലച്ചിത്ര നടി നിമിഷ സജയൻ.
ഷബാന ആസ്മി, ജ്യോതിക തുടങ്ങിയ അഭിനേതാക്കൾ അഭിനയിക്കുന്ന നെറ്റ്ഫ്ലിക്സ് വെബ് സീരീസായ “ഡബ്ബ കാർട്ടൽ” എന്നതിൽ മാല എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്.കഥാപാത്രത്തെക്കുറിച്ച് സംസാരിച്ച നിമിഷ സജയൻ ഏറെ സന്തോഷത്തോടെയാണ് സംസാരിച്ചത്.“ഈ അവസരം ലഭിച്ചപ്പോൾ, നിരസിക്കാൻ എനിക്ക് ഒരു കാരണവുമില്ലായിരുന്നു. അഞ്ച് സ്ത്രീകളെക്കുറിച്ചുള്ള ശക്തമായ ഒരു കഥയാണിത്, എന്റെ കഥാപാത്രം വളരെ രസകരമായിരുന്നു. ഷബാന ആസ്മിക്കൊപ്പം അഭിനയിക്കുന്നത് ഒരു സ്വപ്നസാക്ഷാത്കാരം പോലെയായിരുന്നു. എന്റെ മുന്നിൽ അവരുടെ അഭിനയം കാണുന്നത് മാന്ത്രികമായി തോന്നി. ജ്യോതിക എന്റെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്, അവരോടൊപ്പം പ്രവർത്തിക്കുന്നത് മറക്കാനാവാത്ത അനുഭവമായിരുന്നു.” – നിമിഷ തൻ്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
ചിത, ജിഗർതണ്ട ഡബിൾ എക്സ്, മിഷൻ: ചാപ്റ്റർ 1 തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ നിമിഷ സജയൻ അഭിനയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.