ആശാ വര്‍ക്കര്‍മാരുടെ സമരം; കെ.വി. തോമസ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടികാഴ്ച്ച നടത്തും

ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാരുടെ സമരം കേന്ദ്രത്തില്‍ ഉന്നയിക്കാന്‍ ഒരുങ്ങി കേരളം. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടികാഴ്ച്ച നടത്തും. കടമെടുപ്പ് പരിധി, വയനാട് സഹായം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കും. 'ആശാ വര്‍ക്കര്‍മാരുടെ പ്രോജക്റ്റ് തന്നെ കേന്ദ്രസര്‍ക്കാര്‍ ആവശ്യ പ്രോജക്റ്റാണ്. അതില്‍ ഓണറേറിയമാണ് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും അധികം ഓണറേറിയം കൊടുക്കുന്ന സംസ്ഥാനം കേരളമാണ്. ഇന്ത്യയില്‍ തന്നെ മികച്ച കൂലി നല്‍കുന്ന സംസ്ഥാനമാണ് കേരളം. ആ പശ്ചാലത്തില്‍ ആശാ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ സത്യസന്ധമാണ്.
കേരളത്തില്‍ ഈ പ്രശ്‌നമുണ്ടായപ്പോള്‍ തന്നെ കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്'.- കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
മാര്‍ച്ച് 11, 12 തീയതികളില്‍ കേരള മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി നിര്‍മ്മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടികാഴ്ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !