ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണാഭരണവും 1500 രൂപയും നഷ്ടമായി. ഈസ്റ്റ് ഒറ്റപ്പാലം ഭാരതപ്പുഴ റോഡിൽ മണ്ണുംപടിക്കൽ ജാഫർ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വാതിൽകുത്തിതുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്.രാത്രി എട്ടുമണിയോടെ വീട്ടുകാർ വീട് പൂട്ടി ആശുപത്രിയിൽ പോയതായിരുന്നു.
പിന്നീട് രാത്രി ഒരുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ഗ്രാംവീതം തൂക്കമുള്ള രണ്ട് മോതിരമാണ് നഷ്ടമായത്. ഒപ്പം അലമാരയിലുണ്ടായിരുന്ന കുടുക്കയിലെ 1500 രൂപയും നഷ്ടമായി.

രണ്ട് കിടപ്പുമുറികളിലെയും അലമാരകൾ തുറന്ന് വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമെല്ലാം വലിച്ചുവാരി പുറത്തിട്ട നിലയിലായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.