മൈസൂരു സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കുറ്റക്കാർ;

മലപ്പുറം: പാരമ്പര്യ വൈദ്യൻ മൈസൂരു സ്വദേശി ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കുറ്റക്കാരെന്നു കോടതി.

ഒന്നാം പ്രതി ഷൈബിൻ, രണ്ടാംപ്രതി ഷിഹാബുദീൻ, ആറാംപ്രതി നിഷാദ് എന്നിവർ കുറ്റക്കാരെന്നു കോടതി വിധിച്ചു. മഞ്ചേരി അഡീഷനൽ ജില്ലാ കോടതിയുടേതാണു വിധി.

കേസിൽ ഏഴാംപ്രതി നൗഷാദിനെ മാപ്പുസാക്ഷിയാക്കി. 9പേരെ വെറുതെ വിട്ടു. മൃതദേഹമോ മൃതദേഹ അവശിഷ്ടമോ കണ്ടെത്താത്ത കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൃതദേഹം ലഭിക്കാതെ ഒരു കേസിൽ കുറ്റം തെളിയിക്കുന്നത്.

മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോർത്താൻ 2019 ഓഗസ്റ്റിൽ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു വന്നു ഒന്നാം പ്രതി

മുക്കട്ട സ്വദേശി ഷൈബിന്റെ വീട്ടിൽ തടവിൽ പാർപ്പിക്കുകയും 2020 ഒക്ടോബറിൽ കൊന്നു കഷണങ്ങളാക്കി ചാലിയാറിൽ ഒഴുക്കുകയും ചെയ്തെന്നാണു കേസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !