ചോദ്യക്കടലാസ് ചോർത്തിയത് തന്നെ; ഒരാൾ കൂടി അറസ്റ്റിൽ;

കോഴിക്കോട് : ചോദ്യക്കടലാസ് ചോർച്ചയിൽ ഒരാൾ കൂടി അറസ്റ്റിൽ. അൺഎയ്ഡഡ് സ്കൂൾ പ്യൂൺ മലപ്പുറം സ്വദേശി അബ്ദുൽ നാസറാണ് അറസ്റ്റിലായത്.

കൊടുവള്ളിയിലെ സ്വകാര്യ ട്യൂഷൻ സെന്ററായ എംഎസ് സൊലൂഷൻസിലെ അധ്യാപകൻ ഫഹദിനു ചോദ്യക്കടലാസ് ചോർത്തിക്കൊടുത്തത് നാസർ ആണെന്നാണു വിവരം. ഫഹദ് നേരത്തേ ഈ സ്കൂളിൽ അധ്യാപകനായിരുന്നു.

എംഎസ് സൊലൂഷൻസ് അധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവരെ നേരത്തേ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് നാസറിന്റെ പങ്ക് വ്യക്തമായത്. അതേസമയം, എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിനെ അറസ്റ്റ് ചെയ്തില്ല. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പ്രവചനം മാത്രമാണു നടത്തിയതെന്നും ചോദ്യക്കടലാസ് ചോർത്തിയില്ലെന്നുമായിരുന്നു ഷുഹൈബും അധ്യാപകരും ആവർത്തിച്ചത്.

എന്നാൽ ചോദ്യക്കടലാസ് ചോർത്തിയതാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. എംഎസ് സൊലൂഷൻസ് ഓഫിസിൽ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് മൊബൈൽ, ലാപ്ടോപ് എന്നിവയുൾപ്പെടെ പിടിച്ചെടുക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.

ഇവയുടെ പരിശോധനാഫലം ഉൾപ്പെടെ പരിശോധിച്ചാണ് ചോദ്യക്കടലാസ് ചോർത്തിയതാണെന്ന് ക്രൈംബ്രാ‍ഞ്ച് കണ്ടെത്തിയത്. ചോദ്യക്കടലാസ് ചോർത്തിയതിനു പിന്നിൽ സ്കൂളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ ഇടപെടൽ ഉണ്ടെന്നു നേരത്തേതന്നെ സംശയമുണ്ടായിരുന്നു. 2023 മുതൽ ക്രിസ്മസ്, ഓണപ്പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർത്തിയെന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !