മുംബൈ: മഹാരാഷ്ട്ര നിയമസഭാ അസംബ്ലി പ്രതിപക്ഷ നേതാവ് പദവിക്കായി അവകാശവാദം ഉന്നയിച്ച് ശിവസേന (ഉദ്ധവ്). മുതിർന്ന എംഎൽഎ ഭാസ്കർ ജാദവിനെ ഈ സ്ഥാനത്തേക്കു നാമനിർദേശം ചെയ്തെന്നു ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു.
ഇക്കാര്യം ഉന്നയിച്ച് സ്പീക്കർ രാഹുൽ നർവേക്കറിനു ശിവസേന ഔദ്യോഗികമായി അപേക്ഷ നൽകി.ബജറ്റ് സമ്മേളനം കഴിയുന്നതിനു മുൻപായി പ്രഖ്യാപനമുണ്ടാകുമെന്നാണു കരുതുന്നതെന്ന് ഉദ്ധവ് പറഞ്ഞു.
രത്നഗിരിയിലെ ഗുഹാക്കറിൽ നിന്നുള്ള സാമാജികനാണു ഭാസ്കർ ജാദവ്. 1990 മുതൽ ശിവസേനയുടെ ഭാഗമായി പ്രവർത്തിച്ച അദ്ദേഹം ഇടക്കാലത്ത് അവിഭക്ത എൻസിപിയുടെ ഭാഗമായിരുന്നു. 2019ലാണ് വീണ്ടും ശിവസേനയുടെ കൂടെ ചേർന്നത്.നിയമസഭാ പ്രതിപക്ഷ നേതാവ് പദവി മഹാവികാസ് അഘാഡിയിലെ 3 പ്രധാന പാർട്ടികൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ വച്ചുകൈമാറണമെന്നു കഴിഞ്ഞദിവസം എൻസിപി ആവശ്യപ്പെട്ടിരുന്നു.

അത്തരമൊരു കൈമാറ്റമുണ്ടാകില്ലെന്ന് ഉദ്ധവ് തറപ്പിച്ചു പറഞ്ഞു. മഹാവികാസ് അഘാഡിയിൽ ശിവസേന ഉദ്ധവ് വിഭാഗം (20), കോൺഗ്രസ് (16), എൻസിപി ശരദ് വിഭാഗം (10) എന്നിങ്ങനെയാണ് സീറ്റുനില.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.