അടൂർ: നഗരസഭാ അധ്യക്ഷയ്ക്ക് ലഹരി മാഫിയുമായി ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന ആരോപണത്തിൽ സിപിഎം വിശദീകരണം തേടും. കൗൺസിലർ റോണി പാണംതുണ്ടിലിനോടാണ് പാർട്ടി വിശദീകരണം തേടുക. അനാവശ്യ ആരോപണങ്ങൾ കമ്യൂണിസ്റ്റ് രീതിയല്ലെന്ന് അടൂർ ഏരിയ സെക്രട്ടറി എസ്. മനോജ് പറഞ്ഞു. നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദിനെതിരെയാണ് കൗൺസിലർ ആരോപണം ഉന്നയിച്ചത്.നഗരത്തിൽ യുവാക്കൾക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന മാഫിയകൾക്ക് നഗരസഭാ അധ്യക്ഷ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുവെന്ന ഗുരുതര ആരോപണമാണ് കൗൺസിലർ ഉന്നയിച്ചത്. ബുധനാഴ്ച രാത്രിയാണ് റോണി നഗരസഭാ കൗൺസിലർമാരുടെ വാട്സാപ് ഗ്രൂപ്പിൽ ആരോപണമുന്നയിച്ചത്.
വാട്സാപ് സന്ദേശം: ‘‘ അടൂരിലെ ലഹരി മാഫിയകളുമായി നഗരസഭാ അധ്യക്ഷയ്ക്കു ബന്ധമുണ്ട്. കെഎസ്ആർടിസി ജംക്‌ഷനിലുള്ള ഒരു കട കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് വിൽപന നടക്കുന്നത്.
അവിടേക്ക് ചെറുപ്പക്കാർക്കു വേണ്ടി ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്നതിന് എല്ലാ സൗകര്യവും ഒരുക്കികൊടുക്കുന്നത് നഗരസഭാ അധ്യക്ഷയും കൂട്ടാളികളുമാണ്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലേക്കു പോകുന്ന ഭാഗത്ത് ലഹരിമരുന്നിനു വേണ്ടി മാത്രം ഒരു കട തുറന്നു കൊടുക്കാൻ നഗരസഭാ അധ്യക്ഷ കൂട്ടുനിൽക്കുകയാണ്’’.നഗരസഭാ ഭരണത്തിനെതിരെ കൗൺസിൽ യോഗത്തിൽ സ്ഥിരമായി റോണി ആരോപണം ഉന്നയിക്കാറുണ്ട്. ഇതിനു പിന്നാലെയാണ് നഗരസഭാ അധ്യക്ഷയ്ക്കു ലഹരിമാഫിയായുമായി ബന്ധമുണ്ടെന്നുള്ള ആരോപണം പുറത്തുവരുന്നത്. ഉദ്യോഗസ്ഥ ഭരണത്തിൽ അഴിമതിയാണ് നടക്കുന്നതെന്നായിരുന്നു കഴിഞ്ഞ ജനുവരിയിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ റോണി ആരോപിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.