ദുബായ്: ഒരു ഐ.സി.സി ടൂർണമെന്റിന്റെ നോക്കൗട്ടിൽ വീണ്ടും ഇന്ത്യ-ഓസീസ് പോരാട്ടം വരുമ്പോൾ ജയം ആർക്കൊപ്പമായിരിക്കും. ആരാധകർ ആവേശത്തിലാണ്. ചാമ്പ്യൻസ് ട്രോഫി സെമിയിലാണ് ടീമുകൾ ഏറ്റുമുട്ടുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് സെമി.
ടീമിലെ പ്രധാന ബൗളർമാർ ആരുമില്ലാതെയാണ് ഓസീസിന്റെ വരവ്. ഇന്ത്യയാകട്ടെ സ്പിൻ ബൗളിങ് കരുത്തിൽ തുടർച്ചയായ മൂന്നുജയം നേടിയതിന്റെ ആത്മവിശ്വാസത്തിലും.ഏകദിനലോകകപ്പുകളില്‍ 14 തവണയാണ് ഇന്ത്യയും ഓസീസും പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ മേല്‍ക്കൈ ഓസ്‌ട്രേലിയയ്ക്കാണ്. ഓസീസ് 9 തവണ വിജയിച്ചപ്പോള്‍ അഞ്ച് തവണയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.
1983-ലെ ലോകകപ്പില്‍ ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ ഓസീസ് 162 റണ്‍സിനാണ് വിജയിച്ചുകയറിയത്. അതേ ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ 118 റണ്‍സ് ജയവുമായി പകരം വീട്ടി. അന്നുമുതല്‍ ഇങ്ങോട്ട് ഏകദിനലോകകപ്പുകളില്‍ ഇന്ത്യ-ഓസീസ് പോരാട്ടം വേറിട്ടുനില്‍ക്കുന്നു. 2003,2023 വര്‍ഷങ്ങളിലാണ് ലോകകപ്പ് ഫൈനലുകളില്‍ ഇന്ത്യയും ഓസീസും ഏറ്റുമുട്ടിയത്. രണ്ടിലും ഇന്ത്യ തോറ്റു. സെമിയില്‍ ഏറ്റുമുട്ടിയ 2015-ലും ജയം ഓസീസിനൊപ്പമായിരുന്നു.
എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് വട്ടം ഇന്ത്യ ജയം സ്വന്തമാക്കിയപ്പോള്‍ ഒരു തവണ മാത്രമാണ് ഓസീസിന് ജയിക്കാനായത്. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. 1998,2000 വര്‍ഷങ്ങളില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്വാര്‍ട്ടറിലാണ് ഇന്ത്യ ഓസീസിനെ കീഴടക്കിയത്. 2006-ലെ ഗ്രൂപ്പ് മത്സരത്തില്‍ ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ 2009-ലെ പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു.
ടി20 ലോകകപ്പിലും ഇന്ത്യക്ക് ആധിപത്യമുണ്ട്. ആറുതവണ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ നാലുജയം സ്വന്തമാക്കി.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്തെറിഞ്ഞിട്ടുണ്ട് ഓസീസ്. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ടുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ബലാബലമാണ്. എട്ട് തവണ കളിച്ചപ്പോള്‍ ഇരുടീമുകളും നാലുതവണ വീതം ജയിച്ചുമടങ്ങി. ഇക്കുറി ആര് ജയിക്കുമെന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.