തിരുവനന്തപുരം: ലഹരിമരുന്ന് മാഫിയയുടെ കണ്ണികളെ വികസിപ്പിക്കുന്നതിൽ ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും എസ്.എഫ്.ഐ എന്ന വിദ്യാർഥി സംഘടന വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
സി.പി.എം നേതൃത്വം കർശനമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അപകടമാവും. ചെറിയ അളവിൽ ലഹരി പദാർഥങ്ങൾ സൂക്ഷിച്ചവരെ പിടികൂടിയതുകൊണ്ട് കാര്യമില്ലെന്നാണ് ഞങ്ങൾ നിയമസഭയിൽ പറഞ്ഞത്.രണ്ട് ഐജിമാർക്ക് ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ മാത്രം അന്വേഷിക്കാനുള്ള ചുമതല കൊടുക്കണം. ഓരോ കേസുമെടുത്ത് അത് എവിടെ നിന്നാണ് ലഹരി വരുന്നതെന്ന് അന്വേഷിച്ചുപോണം. ബോധവത്കരണം നടത്തേണ്ടത് എക്സൈസ് വകുപ്പും പോലീസുമല്ല. സാമൂഹ്യക്ഷേമ വകുപ്പിനെയോ യുവജനക്ഷേമ വകുപ്പിനെയോ കായിക വകുപ്പിനെയോ അതെല്ലാം ഏൽപ്പിക്കണം. ലഹരി പദാർഥങ്ങൾ കേരളത്തിൽ ഉണ്ടാക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കൂടുതലും വരുന്നത് കേരളത്തിന് പുറത്ത് നിന്നാണ്. അതിന്റെ ഉറവിടം കണ്ടുപിടിച്ച് ഇല്ലാതാക്കാനുള്ള ശ്രമം സർക്കാർ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.