തമിഴ്‌നാട് സംസ്ഥാനത്തിന് മാത്രമായി മെഡിക്കല്‍-എന്‍ജിനിയറിങ് കോഴ്‌സുകള്‍ ആരംഭിക്കണം; സ്റ്റാലിനെ പരിഹസിച്ച് അമിത് ഷാ;

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി സംസാരിക്കാത്ത ആളുകളില്‍ ആ ഭാഷ അടിച്ചേല്‍പ്പിക്കുകയാണെന്നുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്‌നാട് സംസ്ഥാനത്തിന് മാത്രമായി മെഡിക്കല്‍-എന്‍ജിനിയറിങ് കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് പരിഹസിച്ച അമിത് ഷാ, റിക്രൂട്ട്‌മെന്റ് നടപടികളില്‍ പ്രദേശിക ഭാഷ ഉള്‍പ്പെടെത്തിയ തീരുമാനം സ്വീകരിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നും പറഞ്ഞു.

സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് റിക്രൂട്ട്‌മെന്റില്‍ ഇതുവരെ മാതൃഭാഷയ്ക്ക് സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നമ്മുടെ യുവാക്കള്‍ അവരുടെ ഭാഷയില്‍ ഇത്തരം പരീക്ഷകള്‍ എഴുതട്ടെയെന്ന് തീരുമാനിച്ചത്. തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഈ പരീക്ഷകള്‍ എഴുതാനാകും. തമിഴ്‌നാട് മുഖ്യമന്ത്രി എത്രയും പെട്ടെന്ന് നിങ്ങളുടെ സംസ്ഥാനത്തിനായി തമിഴില്‍ ഒരു മെഡിക്കല്‍-എന്‍ജിനീയറിങ് കരിക്കുലം ആരംഭിക്കണമെന്നും അമിത് ഷാ പറഞ്ഞു.

സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് പരീക്ഷ 13 പ്രാദേശിക ഭാഷകളില്‍ എഴുതുന്നതിനുള്ള അനുമതി 2023-ലാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷയില്‍ മാത്രമായിരുന്ന ഈ പരീക്ഷ പ്രദേശിക ഭാഷകളിലും എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് മോദി സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഹിന്ദി നിര്‍ബന്ധമാക്കിയതിനെ വിമര്‍ശിച്ചുള്ള സ്റ്റാലിന്റെ പോസ്റ്റിനോട് പ്രതികരിച്ചാണ് അമിത് ഷായുടെ പരാമര്‍ശം.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്വന്തം സ്ഥാനം മറന്ന് തമിഴ്‌നാടിനെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് സ്റ്റാലിൻ ആരോപിച്ചത്. ഒരിക്കലും ജയിക്കാന്‍ കഴിയാത്ത ഒരു പോരാട്ടം ആരംഭിച്ചതിന്റെ അനന്തരഫലങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ 2030-ഓടെ കൈവരിക്കുമെന്ന് പറയുന്ന നേട്ടങ്ങള്‍ ഇതിനോടകം നേടിയ സംസ്ഥാനമാണ് തമിഴ്‌നാടെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.

എല്‍.കെ.ജി. വിദ്യാര്‍ഥി പി.എച്ച്.ഡിക്കാരന് ക്ലാസ് എടുക്കുന്നത് പോലെയാണ് കേന്ദ്രത്തിന്റെ സമീപനമെന്നും സ്റ്റാലില്‍ പരിഹസിച്ചു. ദ്രാവിഡം ഡല്‍ഹിയില്‍ നിന്നുള്ള ആജ്ഞ സ്വീകരിക്കുന്നവരല്ല, രാജ്യം പിന്തുടരേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നവരാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി. അടുത്തിടെ ആരംഭിച്ച ദേശിയ വിദ്യാഭ്യാസ നയത്തേയും ത്രിഭാഷ സംവിധാനത്തെയും പിന്തുണച്ച് ബി.ജെ.പി. ആരംഭിച്ച പ്രചാരണങ്ങള്‍ക്കെതിരേ പ്രതികരിക്കവെയാണ് സ്റ്റാലിൻ ഈ പ്രസ്താവനകള്‍ നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !