കൊച്ചി: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. 320 രൂപ കൂടി 66,320 രൂപയായി. ഗ്രാമിനാകട്ടെ 8,290 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയില്‍ 2,800 രൂപയാണ് കൂടിയത്. മാര്‍ച്ച് മൂന്നിന് 63,520 രൂപയായിരുന്നു വില.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് ഒരു ട്രോയ് ഔണ്‍സിന് 3,031.36 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവാഴ്ച 3,038.26 ഡോളറിലെത്തിയെങ്കിലും നേരിയതോതില്‍ കുറഞ്ഞു.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 88,969 രൂപയായി.മധ്യേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതും ട്രംപിന്റെ താരിഫ് നയവുമാണ് സ്വര്‍ണവിലയിലെ മുന്നേറ്റത്തിന് പിന്നില്‍.
ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയത് സ്വര്‍ണം നേട്ടമാക്കി.
യുഎസ് ഫെഡിന്റെ ധനനയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍.
ട്രംപിന്റെ നയങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ സമീപകാലയളവില്‍ നിരക്ക് കുറയ്ക്കലിന് സാധ്യതയില്ലെന്നാണ് വദഗ്ധരുടെ നിരീക്ഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.