നിയുക്ത ഗുരുവായൂർ മേൽശാന്തിക്ക് ആശംസകൾ നേർന്ന് , ബിജെപി ജില്ലാ പ്രസിഡണ്ട് ദീപാ പുഴക്കൽ

മലപ്പുറം: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി മലപ്പുറം ജില്ലയിലെ അച്യുതൻ മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടു. 

വട്ടംകുളം കവുപ്രമാറത്ത് മന നീലകണ്ഠൻ നമ്പൂതിരിയുടേയും പാർവ്വതി അന്തർജനത്തിന്റേയും മകനായ അച്യുതൻ നമ്പൂതിരി നാലാം തവണയാണ് മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷ നൽകുന്നത്. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃതം അധ്യാപകനാണ് അദ്ദേഹം.

ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്. ഉച്ചപൂജ നിർവഹിച്ച മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വെച്ച് വെള്ളിക്കുടത്തിൽ നിന്നും നറുക്കെടുത്തത്.

അച്യുതൻ മാസ്റ്റർക്ക് ആശംസകൾ നേർന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപാ പുഴക്കൽ രംഗത്തെത്തി. അച്യുതൻ മാസ്റ്റർക്ക് ഈ അവസരം ലഭിച്ചത് ജില്ലയുടെ ഭാഗ്യമാണെന്നും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നതായും ദീപാ പുഴക്കൽ പറഞ്ഞു.

ബിജെപി തവനൂർ മണ്ഡലം പ്രസിഡണ്ട് പി.പി. സുജീഷ്, എം. നടരാജൻ, പത്മ എം.എൻ., പ്രേമ മണികണ്ഠൻ, ഷിജില പ്രദീപ്, സുബിത രാകേഷ്, മണികണ്ഠൻ തടത്തിൽ, വിവേകാനന്ദൻ കോലത്ത്, വി.പി. വിദ്യാധരൻ, ഇ. ശിവകുമാർ എന്നിവരും ആശംസകൾ നേർന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !