ലൈസൻസിന് അപേക്ഷിച്ച യുവാവിൽനിന്നു കൈക്കൂലി; ഫറോക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ വിജിലൻസ് പിടിയിൽ

കോഴിക്കോട്:  ലൈസൻസിന് അപേക്ഷിച്ച യുവാവിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ ഫറോക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ വിജിലൻസ് പിടിയിൽ. ഇ.കെ.രാജീവിനെയാണു വിജിലൻസ് ഡിവൈഎസ്പി കെ.കെ.ബിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചെറുവണ്ണൂർ സ്വദേശിയായ യുവാവ് കല്ലംപാറയിൽ കുടിവെള്ള വിതരണ ഏജൻസി നടത്തിപ്പിനു ലൈസൻസിന് അപേക്ഷിച്ചപ്പോൾ രാജീവ് 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇക്കാര്യം യുവാവ് വിജിലൻസിനെ അറിയിച്ചു.വിജിലൻസ് നൽകിയ മഷി പുരട്ടിയ നോട്ടുകൾ ഫറോക്ക് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് വാങ്ങുന്നതിനിടെയാണു രാജീവിനെ പിടികൂടിയത്.


മുൻപും ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നെന്നും നിരീക്ഷണത്തിലായിരുന്നെന്നും വിജിലൻസ് അറിയിച്ചു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !