തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎൽഎ പി.വി.അന്‍വറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സസ്പെന്‍ഷനിലായിരുന്ന പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനു വീണ്ടും നിയമനം നല്കി സര്‍ക്കാര്‍. ഈ മാസമാദ്യം സുജിത് ദാസിന്റെ സസ്പെന്ഷന് പിന്‍വലിച്ചിരുന്നു.
ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി എസ്പി ആയാണ് സുജിത് ദാസ് വരുന്നത്. എസ്.ദേവമനോഹറിനു പകരമായാണു നിയമനം.ദേവമനോഹറിനെ അഡീഷനല്‍ എക്സൈസ് കമ്മിഷണര്‍ (എന്‍ഫോഴ്സ്മെന്റ്) ആയി നിയമിച്ചു.
ക്രൈംബ്രാഞ്ച് എസ്പി മെറിന് ജോസഫിനെ അസി. ഐജി (പോളിസി) ആയും ജെ.കിഷോര്‍ കുമാറിനെ ലീഗല്‍ മെട്രോളജി കണ്ട്രോളര് ആയും നിയമിച്ചു.
പി.വി.അന്‍വറുമായുള്ള വിവാദ ഫോണ്‍കോളിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്‍വര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്കും പിന്നാലെയാണ് സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.