ചൈന:നിര്‍മ്മിതബുദ്ധി (എ.ഐ) മത്സരത്തിലേക്ക് ചുവടുവെച്ച് ചൈനീസ് കമ്പനിയായ ടെന്‍സെന്റും. ഹുന്യുവാന് എന്ന പുതിയ എ.ഐ. മോഡലാണ് ടെന്‍സെന്റ് അവതരിപ്പിച്ചിരിക്കുന്നത്. ചൈനയില്‍ നിന്ന് തന്നെയുള്ള ഡീപ്സീക് എ.ഐയുടെ ആര് 1 എന്ന മോഡലിനേക്കാള്‍ വേഗത ഹുന്യുവാനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വലിയ ഹിറ്റായതും പിന്നീട് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതുമായ പബ്ജി എന്ന ഗെയിമിന്റെ നിര്‍മ്മാതാക്കളാണ് ടെന്‍സെന്റ്.ചോദ്യങ്ങള്‍ക്ക് നിമിഷങ്ങള്‍ കൊണ്ട് ഉത്തരം നല്കാന് ഹുന്യുവാന് ടര്‍ബോ എസ് എന്ന മോഡലിന് സാധിക്കുമെന്ന് ടെന്‍സെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഡീപ്സീക് ആര് 1, ഹുന്യുവാന് ടി 1 എന്നിവ ഉള്‍പ്പെടെയുള്ള മോഡലുകളേക്കാള്‍ വേഗത ടര്‍ബോ എസ്സിനുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. വിജ്ഞാനം, ഗണിതം, യുക്തിചിന്ത എന്നീ മേഖലകളിലെല്ലാം ടര്‍ബോ എസ് ടെസ്റ്റ് ചെയ്തപ്പോള്‍ അത് ഡീപ്സീക്കിന്റെ വി 3 എന്ന മോഡലിന്റേതിന് സമാനമായിരുന്നുവെന്നും ടെന്‍സെന്റ് കൂട്ടിച്ചേര്‍ത്തു. സാക്ഷാല്‍ ചാറ്റ് ജിപിടിയെ ആപ്പ്സ്റ്റോറുകളില്‍ മലര്‍ത്തിയടിച്ച മോഡലാണ് ഡീപ്സീക് വി 3.ടര്‍ബോ എസ് ഉപയോഗിക്കാനുള്ള ചിലവ് മുന്‍ പതിപ്പുകളെക്കാള്‍ വളരെയധികം കുറവാണെന്നും ടെന്‍സെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഓപ്പണ്സോഴ്സാക്കാനും വില കുറച്ച് നല്‍കാനുമുള്ള ഡീപ്സീക് എ.ഐയുടെ തന്ത്രമാണ് മറ്റ് ചൈനീസ് എ.ഐ. കമ്പനികളേയും വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയത് എന്നാണ് വിലയിരുത്തല്‍. അതേസമയം ടെന്‍സെന്റ് എ.ഐയുടെ പ്രസ്താവനകളോട് ഡീപ്സീക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.