കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡനത്തിനിരയാക്കിയെന്ന് പരാതി; അമ്മയുടെ സുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡനത്തിനിരയാക്കിയെന്ന് പരാതി. പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷാണ് പീഡിപ്പിച്ചുവെന്നാണ് പരാതി. 

സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ധനേഷ് രണ്ട് വര്‍ഷത്തോളം കുട്ടികളെ പീഡനത്തിനിരയാക്കിയെന്ന് പരാതിയില്‍ പറയുന്നുണ്ട്.

രണ്ട് പെണ്‍കുട്ടികളും സ്‌കൂളിലെ സുഹൃത്തിനെഴുതിയ കുറിപ്പില്‍ നിന്നാണ് അതിക്രമത്തിന്റെ വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടികളുടെ സുഹൃത്ത് ആ കുറിപ്പ് അധ്യാപികയ്ക്ക് കൈമാറുകയായിരുന്നു. അധ്യാപികയാണ് കുറുപ്പംപടി പോലീസില്‍ പരാതി നല്‍കിയത്.

രണ്ട് വര്‍ഷമായി ധനേഷ് പലപ്പോഴായി വീട്ടില്‍ വന്നു പോകാറുണ്ടായിരുന്നു. അതിനിടെ ഇയാള്‍ പല തവണ തങ്ങളോട് അതിക്രമം കാണിച്ചുവെന്ന് കുട്ടികളെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിന് ശേഷമാകും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !