ബെംഗളൂരു: മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് ആര്‍എസ്എസ്.
ഇത്തരം സംവരണം ഭരണഘടനാ ശില്‍പ്പിയായ ബി.ആര്. അംബേദ്കറിനെതിരാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലിങ്ങള്‍ക്ക് നാല് ശതമാനം സംവരണമേര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൊസബൊളെയുടെ പ്രതികരണം.'മതം അടിസ്ഥാനമാക്കിയുള്ള സംവരണത്തിന് ബാബാ സാഹിബ് അംബേദ്കര്‍ രചിച്ച ഭരണഘടന അംഗീകരിക്കുന്നില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നെങ്കില്‍ അത് ഭരണഘടനാ ശില്പ്പിയുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമാണ്.' -ദത്താത്രേയ ഹൊസബൊളെ പറഞ്ഞു.അവിഭക്ത ആന്ധ്രപ്രദേശും മഹാരാഷ്ട്രയും മതാടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം ഹൈക്കോടതികളും സുപ്രീം കോടതിയും റദ്ദാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.'അധിനിവേശ മനോഭാവമുള്ളവര്‍' രാജ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 'ഭാരതീയ ധാര്മ്മികത്ക്കെതിരെ നിന്നവരെയാണ് ബിംബങ്ങളാക്കിയത്. ഔറംഗസീബിനെ ബിംബമാക്കിയെങ്കിലും സാമൂഹിക സൗഹാര്‍ദ്ദത്തില്‍ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ സഹോദരന് ദാരാ ഷിക്കോവിനെ ബിംബമാക്കിയില്ല. അധിനിവേശം നടത്തിയവരെ എതിര്‍ത്തുനിന്നവരെല്ലാം 'സ്വാതന്ത്ര്യസമര സേനാനി'കളാണ്.'-ദത്താത്രേയ ഹൊസബൊളെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.