ദുബൈ: സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാൻ വ്രത ശുദ്ധിയുടെ നാളുകള്‍.
യു എ ഇ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാൻ ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റമദാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി. ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. യു എ ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും റമദാൻ വ്രതം ശനിയാഴ്ച ആരംഭിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ നാളെ ( ഞായറാഴ്ച ) ആയിരിക്കും റമദാൻ വ്രതം ആരംഭിക്കുക. മാസപ്പിറവി കണ്ടില്ലെന്നും റമസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്നും കേരളത്തിലെ മുജാഹിദ് വിഭാഗം നേരത്തെ തന്നെ അറിയിച്ചിരുന്നു. റമസാൻ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ റമസാൻ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി (കെ എൻ എം )ചെയർമാൻ പി പി ഉണ്ണീൻകുട്ടി മൗലവിയാണ് അറിയിച്ചത്ഗള്ഫില് മാസപ്പിറവി കണ്ടു, വിശ്വാസികള്‍ക്ക് പുണ്യനാളുകള്‍, ഗള്‍ഫ് രാജ്യങ്ങളില്‍ വ്രത ശുദ്ധിക്ക് തുടക്കം; കേരളത്തില്‍ നാളെ
0
ശനിയാഴ്ച, മാർച്ച് 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.