ജീവിക്കാന്‍ ഊബര്‍ ഡ്രൈവര്‍മാരാകുന്ന ഡോക്ടർമാര്‍

ജീവിക്കാന്‍ ഊബര്‍ ഡ്രൈവര്‍മാരാകുന്ന യുകെ ഡോക്ടർമാര്‍ 

ഒരു ജനറല്‍ പ്രാക്ടീസ് നടത്തിക്കൊണ്ടു പോകുന്നതിന്റെ ചെലവ് വര്‍ദ്ധിക്കുകയും, ധനസഹായം തീരെ കുറയുകയും ചെയ്ത സാഹചര്യത്തില്‍, ബില്ലുകള്‍ അടയ്ക്കാന്‍ ആവശ്യമായ തുകയ്ക്കായി പല ജി പി മാരും ഊബര്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബി എം എ) അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ പറയുന്നത്, ബ്രിട്ടനിലെ ജിപിമാരില്‍ അഞ്ചില്‍ ഒരാള്‍ വീതം മറ്റ് തൊഴില്‍ മേഖലകളില്‍ അവസരങ്ങള്‍ തേടുകയാണെന്നാണ്. 

 പുതിയ സർവേ പ്രകാരം,  ഇതിനകം തന്നെ ഒരു ജോലിയോ മതിയായ ജോലിയോ കണ്ടെത്താൻ കഴിയാത്തതിനാൽ കരിയർ മാറ്റത്തിന് പദ്ധതിയിടുന്നു. പലര്‍ക്കും ആവശ്യത്തിന് ജോലിയില്ല. മാത്രമല്ല, സാമ്പത്തിക ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതിനിടയിലാണ് പുതിയതായി യോഗ്യത നേടിയ ചില ജി പിമാര്‍ ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ ഊബര്‍ ഡ്രൈവര്‍മാരായി യുകെയില്‍  ജോലി ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് സ്‌കൈന്യൂസ് പുറത്തു വിടുന്നത്.

ഏപ്രിലിൽ തൊഴിലുടമകളുടെ ദേശീയ ഇൻഷുറൻസ് വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്ന് ഡോക്ടർമാർ ഭയപ്പെടുന്നു. കാരണം ജിപി ശസ്ത്രക്രിയകൾക്ക് ഇതിൽ ഇളവ് ലഭിക്കില്ല.

1,400 കുടുംബ ഡോക്ടർമാരുടെ വോട്ടെടുപ്പ്, 1,000 ജിപിമാരിൽ ഡോ. സ്റ്റീവ് ടെയ്‌ലർ നടത്തിയ സർവേയുടെ കണ്ടെത്തലുകളുമായി യോജിക്കുന്നു, മൂന്നിലൊന്ന് പേർ തൊഴിലില്ലാത്തവരോ ജോലിയില്ലാത്തവരോ ആണെന്ന് കണ്ടെത്തി.

ജി പി അപ്പോയിന്റ്‌മെന്റുകള്‍ക്ക് ആവശ്യക്കാര്‍ എക്കാലത്തേക്കാളും അധികമായി ഉള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. ഏപ്രിലില്‍ നാഷണല്‍ ഇന്‍ഷുറന്‍സിന്റെ തൊഴിലുടമ വിഹിതം വര്‍ദ്ധിക്കുക കൂടി ചെയ്യുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ പരിതാപകരമാകും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !