ദൗർലഭ്യമാണ് സ്വർണത്തിന്റെ മൂല്യം വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. നിലവില്‍ ലോകത്തിലെ സാധ്യമായ ഇടങ്ങളിലെ സ്വർണത്തിന്റെ വലിയൊരു ഭാഗവും ഖനനം ചെയ്തു കഴിഞ്ഞു.
ഭുമിയുടെ പുറന്തോടില്‍ പരിമിതമായ തോതില്‍ മാത്രമാണ് ഇനിയും കണ്ടെത്താനുള്ള സ്വർണ നിക്ഷേപങ്ങളുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്ഈ സ്വർണം കണ്ടെത്തി ഖനനം ചെയ്യാനായി ഒരോ രാജ്യങ്ങളും പ്രത്യേക പദ്ധതികളും ആവിഷ്കരിച്ച് വരുന്നു.ലഭ്യത കുറയുന്നതോടെ സ്വർണത്തിന്റെ വില ഓരോ ദിവസവും ഉയർന്നു കൊണ്ടിരിക്കും. പക്ഷെ ഇതിന് നേർവിപരീതമായ ഒരു സാഹചര്യം ഭാവിയില്‍ ഉണ്ടായേക്കാമെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മേല്‍ സൂചിപ്പിച്ചത് പോലെ ഭൂമിയുടെ പുറന്തോടില്‍ നിക്ഷേപിച്ചിരിക്കുന്ന സ്വർണം മാത്രമാണ് മനുഷ്യർക്ക് ഖനനം ചെയ്യാന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ യഥാർത്ഥത്തില്‍ ഭൂമിയുടെ ഉപരിതലം മുതല്‍ ഉള്ളിലേക്ക് ചെല്ലുമ്പോള്‍ അകകാമ്പ് വരെ സ്വർണത്തിന്റെ നിക്ഷേപമുണ്ടായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഭൂമിയുടെ ആഴമേറിയ ഭാഗങ്ങളില്‍ സ്വർണ്ണ നിക്ഷേപം ഉണ്ടായേക്കാമെന്ന വിലയിരുത്തല്‍ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും അത് ഖനനം ചെയ്യാനുള്ള സാങ്കേതിക വിദ്യ ഇന്നുവരെ ലഭ്യമായിരുന്നില്ല. എന്നാല്‍ ഈ മേഖലയില്‍ ശാസ്ത്രജ്ഞർ അടുത്തിടെ ഒരു വിപ്ലവകരമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വാർത്ത.
എർത്ത്.കോമിന്റെ (earth.com-)ന്റെ റിപ്പോർട്ട് അനുസരിച്ച്, സ്വർണ്ണ ആറ്റങ്ങള്‍ ഭൂമിയുടെ ഉപരിതലത്തിന് വളരെ താഴെയായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ ആറ്റങ്ങള്‍ സാധാരണയായി മറ്റ് മൂലകങ്ങളുമായി ചേരാതെ, അവയുടെ ശുദ്ധമായ അവസ്ഥയില്‍ നിലനില്‍ക്കുന്നു. ഇത്തരത്തില്‍ വളരെ ആഴത്തില്‍ കിടക്കുന്ന സ്വർണ്ണത്തെ ഉപരിതലത്തിലേക്ക് കൊണ്ടുവരാനുള്ള സാങ്കേതിക വിദ്യയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
ചൈന, സ്വിറ്റ്സർലൻഡ്, ഓസ്‌ട്രേലിയ, ഫ്രാൻസ് എന്നിവിടങ്ങളിലെ ഗവേഷകരുടെ സംഭാവനകളോടെ മിഷിഗണ്‍ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ആദം സൈമണാണ് ഇത്തരമൊരു പഠനത്തിന് നേതൃത്വം നല്‍കിയത്.ഉയർന്ന മർദ്ദവും താപനിലയും നിലനില്‍ക്കുന്ന ഭൂമിക്കടിയില്‍ നിരവധി കിലോമീറ്ററുകള്‍ അകലെയായി വലിയ തോതില്‍ സ്വർണ്ണ നിക്ഷേപമുണ്ടെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
നൂറ്റാണ്ടുകളായി വലിയ ആഴങ്ങളില്‍ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനുള്ള ഒരു മാർഗം ശാസ്ത്രജ്ഞർ അന്വേഷിച്ചുവരികയാണ്. എന്നാല്‍ സാധാരണ സാഹചര്യങ്ങളില്‍ സ്വർണ്ണം മറ്റ് ലോഹങ്ങളുമായി വളരെ അപൂർവമായി മാത്രമേ പ്രതിപ്രവർത്തിക്കുന്നുള്ളൂ എന്നതാണ് വെല്ലുവിളി.
എന്നിരുന്നാലും, അഗ്നിപർവ്വത പോലെയുള്ള സാഹചര്യങ്ങളില്‍ ഉയർന്ന താപനിലയില്‍ സ്വർണ്ണ ആറ്റങ്ങളെ പ്രതിപ്രവർത്തിപ്പിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. ഇതിലൂടെ സ്വർണ ആറ്റങ്ങള്‍ ഭൂമിയുടെ ഉപരിതലത്തിലേക്ക് നീങ്ങിയെന്നും റിപ്പോർട്ട് പറയുന്നു.
പരീക്ഷണത്തിനായി സള്‍ഫർ ദ്രാവകമാണ് ശാസ്ത്രജ്ഞർ ഉപയോഗിച്ചത്. ഉപരിതലത്തിന് ഏകദേശം 30 മുതല്‍ 50 മൈല്‍ വരെ അടിയില്‍ സള്‍ഫർ സ്വർണ്ണവുമായി പ്രതിപ്രവർത്തനത്തിന് വിധേയമായി. ഇതിലൂടെ സ്വർണ്ണവും ദ്രാവകവും ഭൂമിയുടെ ഉപരിതലത്തിലേക്ക് ഉയരാൻ കാരണമായി. ഈ കണ്ടെത്തല്‍ അടിസ്ഥാനമാക്കിയാണ് ഭൂമിയുടെ ആഴങ്ങളിലുള്ള സ്വർണം ഖനനം ചെയ്യാന്‍ ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നത്
അതേസമയം, പരീക്ഷണത്തിന്റെ ലാബ് ഘട്ടം മാത്രമാണ് ഇതുവരെ പൂർത്തിയായത്. വലിയ തോതിലുള്ള പരീക്ഷണത്തിന് കൂടുതല്‍ സമയം എടുത്തേക്കാം. ഒരു പക്ഷെ പരീക്ഷണം പൂർണ്ണമായും പാളിപ്പോകുകയും ചെയ്യാം. വിജയിച്ചാല്‍ തന്നെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പരിഗണിച്ച് രാജ്യങ്ങള്‍ ഇത്തരം ഖനനത്തിന് തയ്യാറാകുമോയെന്നും കണ്ടറിയണം.
ഇനി എല്ലാ വെല്ലുവിളികളും മറികടന്ന് ഭൂമിയുടെ ആഴങ്ങളിലെ സ്വർണ നിക്ഷേപം ഖനനം ചെയ്യാന്‍ സാധിച്ചാല്‍ അത് ലഭ്യത വർധിപ്പിക്കും. ലഭ്യത കൂടുമ്പോള്‍ സ്വാഭാവികമായും വിപണിയില്‍ വിലയിടിവും ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.