ശാസ്ത്രജ്ഞർക്കിടയിലും സയൻസ് ഫിക്ഷൻ പ്രേമികള്‍ക്കിടയിലും ജനപ്രീതി നേടിയ ആശയമാണ് ടൈം ട്രാവല്‍. ശാസ്ത്രത്തിന്റെ കണ്ണില്‍ അസംഭവ്യമാണെങ്കിലും ടൈം ട്രൈവല്‍ എന്ന ആശയം ജനിപ്പിക്കുന്ന കൗതുകമേറെയാണ്.
ഒരാള്‍ക്ക് വർത്തമാനകാലത്ത് മാത്രമേ ജീവിക്കാൻ സാധിക്കൂവെന്നിരിക്കെ, ഭാവിയിലേക്കും ഭൂതകാലത്തേക്കും സഞ്ചരിച്ച് ജീവിക്കുകയെന്നതാണ് ടൈം ട്രാവല്‍ മുന്നോട്ടുവെക്കുന്ന ആശയം. ടൈം ട്രാവല്‍ ചെയ്ത് തിരിച്ചുവന്നവർ ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംവദിക്കുന്നതും ദോഷകരമായ കാര്യങ്ങള്‍ തടയാൻ പോകുന്നതുമെല്ലാം ടൈം ട്രാവല്‍ സിനിമകളിലൂടെ നാം കണ്ടിരിക്കാം. എന്നാലിപ്പോള്‍ എല്‍വിസ് തോംസണ്‍ എന്നയാള്‍ അവകാശപ്പെടുന്നതും ഇതുതന്നെയാണ്. താനൊരു ടൈം ട്രാവലർ ആണെന്നും ഭാവിയിലൂടെ സഞ്ചരിച്ചാണ് തിരിച്ചുവന്നതെന്നും എല്‍വിസ് അവകാശപ്പെടുന്നു. അതുകൊണ്ട് 2025ല്‍ സംഭവിക്കാൻ പോകുന്ന ദുരന്തങ്ങള്‍ എന്തെല്ലാമാണെന്ന് തനിക്കറിയാമെന്നാണ് എല്‍വിസിന്റെ അവകാശവാദം. ഇൻസ്റ്റഗ്രാമില്‍ എല്‍വിസ് പങ്കുവച്ച വീഡിയോയില്‍ ഇക്കൊല്ലം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളുടെ തീയതിയടക്കമാണ് വിശദമാക്കുന്നത്.ഏപ്രില്‍ ആറിന് 1,046 കിലോ മീറ്റർ വേഗതയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് യുഎസിലെ ഒക്ലഹോമ നഗരത്തെ വിഴുങ്ങുമെന്നാണ് എല്‍വിസിന്റെ പ്രവചനം. മെയ് 27ന് അമേരിക്കയില്‍ രണ്ടാം ആഭ്യന്തരയുദ്ധം ഉടലെടുക്കും. യുഎസില്‍ നിന്ന് ടെക്സാസ് വിഭജിക്കപ്പെടും. ന്യൂക്ലിയർ ആയുധങ്ങള്‍ ഉപയോഗിക്കും. സെപ്റ്റംബർ ഒന്നിന് ചാമ്പ്യൻ എന്ന് പേരുള്ള അന്യഗ്രഹജീവി ഭൂമിയില്‍ നിന്ന് 12,000 മനുഷ്യരെ മറ്റൊരു ഗ്രഹത്തിലേക്ക് കടത്തിക്കൊണ്ടുപോകും.
സെപ്റ്റംബർ 19ന് അമേരിക്കയിലെ കിഴക്കൻ തീരത്ത് കൊടുങ്കാറ്റ് അലയടിക്കും. നവംബർ മൂന്നിന് പസഫിക് സമുദ്രത്തില്‍ വലിയൊരു ജീവി പ്രത്യക്ഷപ്പെടും. ഇതിന് നീലത്തിമിംഗലത്തേക്കാള്‍ ആറിരട്ടി വലിപ്പമുണ്ടാകും, സെറീൻ ക്രൗണ്‍ എന്നാണ് ഈ ജീവിക്ക് പേരിടുകയെന്നും എല്‍വിസ് പറഞ്ഞു.26 മില്യണ്‍ ആളുകളാണ് എല്‍വിസിന്റെ വീഡിയോ ഇൻസ്റ്റഗ്രാമില്‍ കണ്ടത്. എല്‍വിസിന്റെ അഭിപ്രായപ്രകടനത്തെക്കുറിച്ച് വിവിധ തരത്തിലുള്ള കമന്റുകളും രൂപപ്പെട്ടു. ചിലർ എല്‍വിസിനെ പരിഹസിച്ചപ്പോള്‍ മറ്റ് ചിലർ ചീത്തവിളിച്ചു. രണ്ട് മാസം മുൻപായിരുന്നു എല്‍വിസ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.