യുകെ: അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ബ്രിട്ടൺ & അയർലൻഡ് ദേശീയ സമ്മേളനം വിജയകരമായി സമാപിച്ചു.
സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കേണ്ടിയിരുന്ന സമ്മേളനങ്ങളിൽ അവസാനത്തെ ആയിരുന്നു AIC Britain & Ireland ൻ്റേത്. AIC യുടെ 58 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി, ജനേഷ് നായർ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തു.
മധുരയിൽ നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിന് പങ്കെടുക്കേണ്ട പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിന്റെയും അയർലണ്ടിന്റെയും വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും വന്ന 120 ഓളം പ്രതിനിധികളിൽ നിന്നും 19 അംഗ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കാൾ മാക്സിന്റെ ശവകുടീരത്തിലേക്ക് പ്രതിനിധി സഖാക്കളിൽ നല്ലൊരു ശതമാനം പേരും എത്തിച്ചേർന്നു. സമ്മേളനത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്ത പാർട്ടി പോളിറ്റ് ബ്യൂറോ അംഗം സഖാവ് അശോക് ദാവളേ മുഖ്യ പ്രഭാഷകനായിരുന്നു.
അടുത്ത മൂന്ന് വർഷക്കാലം AIC യെ ദേശീയ സെക്രട്ടറിയായ ജനേഷ് സി എൻ, അയർലണ്ടിൽ നിന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എത്തിയ Varghese Joy, Abhilash Thomas, Binu Thomas എന്നിവര്‍ നയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.