പരിശുദ്ധ അബ്ദുൾ ജലീൽ ബാവായുടെ 344 ഓർമ്മ പെരുന്നാൾ.
കുറ്റിപ്പുറം സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ദീപശിഖാ പ്രയാണത്തിന് വെള്ളിയാഴ്ച രാവിലെ സ്വീകരണം നൽകി
എറണാകുളം വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 344 മത് ഓർമ്മ പെരുന്നാളിൻ്റെ ഭാഗമായാണ് ദീപശിഖാ പ്രയാണം പള്ളിയിൽ എത്തിയത്. പള്ളിയിലെത്തിയ ദീപശിഖയെ ട്രസ്റ്റി ബേസിൽ ജോർജിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
സഹവികാരി ഫാ. എൻദോ വർഗ്ഗീസ് കുളങ്ങര, മലപ്പുറം ദീപശിഖാ കോർഡിനേറ്റർ പുറത്തൂർ എൽ .പി സ്കൂൾ പ്രധാനധ്യാപകൻ ബിനോയ് പോൾ കിഴക്കമ്പലം, ശ്രാദ്ധ പെരുന്നാൾ ജോയിന്റ് ജനറൽ കൺവീനർ പി സി സണ്ണി പുന്നേക്കാട്ട്, ജോയ് എബ്രഹാം പടത്തുപറമ്പിൽ, ജെയ്‌സൺ ജോയ് പൈനാടത്ത്, ജിതിൻ എം ടി മാഞ്ഞൂരാൻ, എബിൻ ബെഞ്ചമിൻ മുളയിരിക്കൽ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.