പുലാമന്തോൾ : ചുട്ടുപൊള്ളുന്ന വേനലിൽ സഹജീവികളോടുള്ള ദയയും കാരുണ്യവും പകർന്ന് പറവകൾക്കും മറ്റ് ജീവജാലങ്ങൾക്കും മരച്ചില്ലകളിൽ കുടിവെള്ളമൊരുക്കുകയാണ് പുലാമന്തോൾ ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ.
6 വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച പറവകൾക്കിത്തിരി കുടിനീർ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലും കേഡറ്റുകളുടെ വീടുകളിലുമായാണ് ഈ സംവിധാനം മൺ ചട്ടികളിലൊരുക്കിക്കൊണിരിരിക്കുന്നത്.
പ്രധാനധ്യാപിക എൻ.കെ സുചിത സ്കൂൾ തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പോലിസ് ഓഫിസർമാരായ വി നാരായണൻ, പി. പ്രമീള എന്നിവർ നേതൃത്വം വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.