കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ ശനിയാഴ്ച 10 മുതൽ ഒന്ന് വരെ മിനി തൊഴിൽ മേള നടത്തും.
സെയിൽസ് കൺസൾറ്റന്റ്, സർവീസ് അഡ്വൈസർ, ഷോറൂം സെയിൽസ് കൺസൾട്ടന്റ്, മാർക്കറ്റിങ് എക്സിക്യുട്ടീവ്, അസി. സെയിൽസ് മാനേജർ, സ്പെയർ പാർട്സ് എക്സിക്യുട്ടീവ്, കാർ ഡ്രൈവർ, ടെക്നീഷ്യൻ ട്രെയിനി, യൂണിറ്റ് മാനേജർ, പ്ലേസ്‌മെന്റ് കോഡിനേറ്റർ തസ്തികകളിലാണ് അഭിമുഖം.
ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും, 250 രൂപയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാൻ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.