വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വത്തിക്കാൻ. ഇന്ന് രാവിലെയാണ് ബ്രോങ്കൈറ്റിസിനെ തുടർന്ന് കൂടുതൽ ചികിത്സയ്ക്കും പരിശേധനകൾക്കും വേണ്ടി പാപ്പായെ റോമിലെ ജെമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ചയാണ് ഫ്രാൻസിസ് പാപ്പക്ക് ബ്രോങ്കൈറ്റിസ് ബാധിച്ചതായി കണ്ടെത്തിയത്. ശ്വസിക്കുന്നതിനുൾപ്പടെ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.മാർപാപ്പയുടെ യൗവന കാലത്ത് ശ്വാസകോശത്തിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നിരുന്നു.
അതിന് ശേഷം നിരവധി രോഗങ്ങൾ മാർപാപ്പയെ അലട്ടി. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധതരത്തിലുള്ള ശ്വാസകോശ രോഗങ്ങൾ മാർപാപ്പ നേരിടുന്നുണ്ട്.
ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് വീൽചെയറിലാണ് മാർപാപ്പയുടെ സഞ്ചാരം. വീൽചെയറിൽ തുടരുന്നതിനിടെ രണ്ട് തവണ വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നും പതിവുപോലെ ഫ്രാൻസിസ് പാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.