കുഞ്ഞുങ്ങൾക്ക് ശ്വാസതടസ്സ ഭീഷണി, ഉപഭോക്താക്കൾ വാങ്ങിയ 10,200-ലധികം സൂത്തറുകൾ പിൻവലിച്ചു, CCPC മുന്നറിയിപ്പ്; എന്താണ് SOOTHER OR pacifier ?

അയർലണ്ടിൽ  കുഞ്ഞുങ്ങളുടെ സൂത്തറുകൾ ശ്വാസതടസ്സ ഭീഷണിയെത്തുടർന്ന് പിൻവലിച്ചു. അയർലണ്ടിൽ ഉപഭോക്താക്കൾ വാങ്ങിയ 10,200-ലധികം സൂത്തറുകൾ ആണിത്. ഉപഭോക്താക്കൾ ഉടൻ തന്നെ ഈ സൂത്തറുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് CCPC നിർദ്ദേശിച്ചു. 

എന്താണ്  SOOTHER OR  pacifier ?

ഒരു കുഞ്ഞിൻ്റെ മുലകുടിക്കാനുള്ള ആവശ്യം തൃപ്തിപ്പെടുത്താൻ ഉപയോഗിക്കുന്ന  pacifier ആണ് SOOTHER . എന്നിരുന്നാലും, ഭക്ഷണം നൽകുന്നതിന് പകരം ഇത് ഒരിക്കലും ഉപയോഗിക്കരുത്

യൂറോപ്യൻ യൂണിയൻ ഉൽപ്പന്ന സുരക്ഷാ പരിശോധനയുടെ അടിസ്ഥാനത്തിൽ, Competition and Consumer Protection Commission (CCPC) ആണ് 123 Baby Essentials Orthodontic Style Soothers 2 പാക്കുകൾ തിരിച്ചു വിളിച്ചിരിക്കുന്നത്. ഈ ഉൽപ്പന്നം ചെറിയ കഷണങ്ങളായി തകർന്ന് കുഞ്ഞുങ്ങളുടെ വായിൽ എത്താൻ സാധ്യതയുണ്ട്, ഇത് ശ്വാസതടസ്സം ഉണ്ടാക്കാൻ കാരണമാകും എന്ന് CCPC അറിയിച്ചു.

നീല, പിങ്ക്, വെള്ള എന്നീ നിറങ്ങളിലുള്ള ഈ സൂത്തറുകൾ അയര്‍ലണ്ടിലെ വിവിധ റീട്ടെയിലര്‍മാര്‍  വഴി വിപണിയിൽ വിട്ടിരിക്കുന്നവയാണ് . വിറ്റവരിൽ  പ്രമുഖ ബ്രാന്റുകളായ  EuroGiant, Boyds Stores (Drogheda), Brett Supplies, Lklw Retails, Guineys, Tommy Joyce’s Superstores, CandK Star, Tdho Retail, Cappagh Pharmacy, Regional Foods, Delgany Pharmacy, Corduff Pharmacy Limited, PMG Stores, Snk Star എന്നിവർ  ഉൾപ്പെടുന്നു.

“ഈ സൂത്തറുകൾ കുഞ്ഞുങ്ങളുടെ വായിൽ ചെല്ലുമ്പോൾ ചെറിയ കഷണങ്ങളായി തകർന്ന് തൊണ്ടയിൽ കുടുങ്ങി ഗുരുതര പരിക്കിനോ മരണത്തിനോ കാരണമാകാൻ സാധ്യതയുണ്ട്,” എന്ന് CCPC കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഗ്രെയ്ൻ ഗ്രിഫിൻ വ്യക്തമാക്കി. പിന്‍വലിച്ച സൂത്തറുകൾ വീട്ടിൽ ഉള്ളവർ ഉടൻ ഉപയോഗം നിര്‍ത്തി, കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും കൈവശം എത്താതെ സൂക്ഷിക്കണമെന്ന് CCPC മുന്നറിയിപ്പു നൽകി.

കൂടുതൽ വിവരങ്ങൾക്ക്  Gem Imports Ltd എന്ന സ്ഥാപനത്തെ customerservice@gem-imports.co.uk എന്ന ഇമെയിലിലോ, അല്ലെങ്കിൽ +35314854980 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !