ന്യൂഡല്‍ഹി: "ഇതുവരെ പണം സ്വീകരിക്കാന്‍ തയാറായിട്ടില്ല" അക്കൗണ്ടിലൂടെ നല്കിയ പണം ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമല്ല; ഇടപെടല്‍ കാര്യക്ഷമല്ല; വിമര്‍ശനവുമായി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശനവുമായി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ദ്ധന് സിങ് ഇന്നലെ രാജ്യസഭയില്‍ നല്കിയ മറുപടി പൂര്‍ണമായും ശരിയല്ല.
കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബത്തിന് ദയാ ധനമായ 40,000 ഡോളര്‍ ലഭ്യമാക്കിയെന്ന് കേന്ദ്ര മന്ത്രി പറഞ്ഞത് തെറ്റാണ്. കുടുംബം ഇതുവരെ പണം സ്വീകരിക്കാന്‍ തയാറായിട്ടില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
അക്കൗണ്ടിലൂടെ നല്കിയ പണം ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമല്ലെന്നും ആക്ഷന്‍ കമ്മറ്റിയിലെ അംഗമായ അഭിഭാഷകന് സുഭാഷ് ചന്ദ്രന് പറഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാനുള്ള സഹായം പോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്നും സുഭാഷ് ചന്ദ്രന് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.