കൊച്ചി: എറണാകുളം കാക്കനാട് ടിവി സെൻററിൽ കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ജാർഖണ്ഡ് സ്വദേശിയായ ഐആർഎസ് ഉദ്യോഗസ്ഥൻ്റെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിൻ്റെ വാതില് തുറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ.
ജാർഖണ്ഡ് സ്വദേശിയും എറണാകുളം കസ്റ്റംസ് അഡീഷണൽ കമ്മീഷണർ മനീഷ് വിജയിയേയും സഹോദരി ശാലിനി വിജയിയേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെടുക്കുമ്പോൾ തൂങ്ങിയ നിലയിലായിരുന്നു. അമ്മയും ഇവർക്കൊപ്പമാണ് താമസിക്കുന്നത്. അമ്മയ്ക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
വീടിനുള്ളിൽ നിന്നും രൂക്ഷഗന്ധം ഉയർന്നതോടെ സഹപ്രവർത്തകർ പൊലീസിനെ അറിയിക്കുകയായിരുന്നു. മനീഷ് രണ്ടാഴ്ചയായി അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും എത്താതെ വന്നതോടെ സഹപ്രവർത്തകർ അന്വേഷിച്ചു വരികയായിരുന്നു.
മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് വിവരം. പ്രദേശത്ത് ദുർഗന്ധം നിലനിൽക്കുന്നുണ്ട്. മാലിന്യത്തിൽ നിന്നുള്ള ഗന്ധമാവാമെന്നാണ് കരുതിയതെന്ന് പ്രദേശവാസികൾ പറയുന്നു. മനീഷിൻ്റെ മൃതദേഹം മുൻവശത്തെ കിടപ്പുമുറിയിലും ഷാലിനിയുടേത് പിൻവശത്തെ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. ഫൊറൻസിക് സർജൻ എത്തിയ ശേഷമായിരിക്കും പൊലീസ് വീട്ടിൽ പരിശോധന നടത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.